ശ്രീനിവാസന്റെ മോനാണെന്ന് പറഞ്ഞാല്‍ ഒരു ഗ്ലാസ് പച്ചവെള്ളം കിട്ടും! വൈറലായി ധ്യാൻ ശ്രീനിവാസൻ്റെ വാക്കുകൾ!

മലയാള സിനിമയിൽ മാതാപിതാക്കളുടെ പാത പിന്തുടർന്ന് എത്തിയവർ നിരവധി പേരാണ്. നടനായും നടിയായും സംവിധായകനായും മറ്റു പല മേഖലകളിലും എത്തിപ്പെട്ട നിരവധി പേരാണ് ഉള്ളത്. ദുൽഖർ സൽമാൻ പ്രണവ് മോഹൻലാൽ പൃഥ്വിരാജ് ഇന്ദ്രജിത് കല്ല്യാണി പ്രിയദർശൻ തുടങ്ങി നിരവധിപേർ ഈ ലിസ്റ്റിൽ ഉൾപ്പെടും. ഈ ലിസ്റ്റിലെ പ്രധാനപ്പെട്ട മറ്റ് രണ്ടുപേരുകൾ കൂടിയുണ്ട്. വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. അച്ഛനെ പോലെ തന്നെ സിനിമയുടെ ഒട്ടുമിക്ക മേഖലകളിലും ഇരുവരും വിജയം നേടി കഴിഞ്ഞു. ഗായകനായി എത്തി ഇന്ന് സംവിധായകനായും നടനായും തിരക്കഥ എഴുത്തുകാരനായും ഒക്കെ തിളങ്ങുവാണ് വിനീത്. എന്നാൽ നടനായി തുടങ്ങി സംവിധായകനായും തിരക്കഥാകൃത്തായും തിളങ്ങുകയാണ് ധ്യാൻ.

തൻ്റെ അഭിപ്രായങ്ങളും ചിന്തകളും വെട്ടിത്തുറന്ന് പറയുന്നതിൽ ധ്യാൻ മടികാണിക്കാറില്ല. ഇപ്പോഴിതാ ശ്രീനിവാസന്റെ മകനായതുകൊണ്ട് ലഭിക്കാവുന്ന പ്രിവിലേജുകളെക്കുറിച്ചും അത് താന്‍ എങ്ങനെ കാണുന്നുവെന്നും പറയുകയാണ് ഇപ്പോള്‍ ധ്യാന്‍. നാട്ടിലൊക്കെയാണെങ്കില്‍ ഏത് വീട്ടില്‍ പാതിരാത്രിക്ക് കയറിയാലും ശ്രീനിവാസന്റെ മോനാണെന്ന് പറഞ്ഞാല്‍ ഒരു ഗ്ലാസ് പച്ചവെള്ളം കിട്ടും. അതായത് നമ്മള്‍ നാട്ടിലാണെങ്കില്‍ തെണ്ടിപ്പോവില്ല. അനാവശ്യമായ പ്രിവിലേജുകളില്‍ എനിക്ക് വലിയ താല്‍പര്യമില്ല. ശ്രീനിവാസന്റെ മോനായത് കൊണ്ടുള്ള ഓവര്‍ അറ്റന്‍ഷന്‍ എനിക്ക് വേണ്ട. അത് ഞാന്‍ ആഗ്രഹിക്കുന്നുമില്ല. ബാക്കിയുള്ളവരെ ഒരുപോലെ ട്രീറ്റ് ചെയ്യുന്ന പോലെത്തന്നെ എന്നെ ട്രീറ്റ് ചെയ്താല്‍ മതി. എന്നെ ഒരു മനുഷ്യനെ പോലെത്തന്നെ കണ്ടാല്‍ മതി. അത് പലരും കാണുന്നില്ല, അതാണ് പ്രശ്‌നം. ഓവര്‍ പ്രിവിലേജുകള്‍ എനിക്ക് ഇഷ്ടമല്ല, ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

നവാഗതനായ ഷഹദ് സംവിധാനം ചെയ്ത പ്രകാശന്‍ പറക്കട്ടെയാണ് ധ്യാന്‍ ശ്രീനിവാസന്റെ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം. സിനിമയുടെ തിരക്കഥ രചിച്ചതും ധ്യാന്‍ തന്നെയായിരുന്നു. ഉടല്‍ ആണ് ധ്യാന്‍ നായകനായി ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം. ധ്യാന്‍ നായകനാവുന്ന ജയ്‌ലര്‍ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Related posts