തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് കന്നഡ താരം ചിരഞ്ജീവി സര്‍ജയുടേത്. അപ്രതീക്ഷിതമായിരുന്നു ചീരുവിന്റെ വേര്‍പാട്. മേഘ്നയും ചീരുവും തങ്ങളുടെ കുഞ്ഞതിഥിക്കായി കാത്തിരിക്കുന്ന സമയത്തതാണ് മേഘ്‌നയെ തനിച്ചാക്കി ചിരു പോയത്. മേഘ്‌നയ്ക്ക് ധൈര്യം നല്‍കിയായിരുന്നു അന്ന് ആശുപത്രിയിലേക്ക് പോയത്. എന്നാൽ അപ്രതീക്ഷിതമായ എത്തിയ ഹൃദയാഘാതം ചീരുവിനെ ഈ ലോകത്ത് നിന്നും യാത്രയാക്കി. ചിരുവിന്റെ സഹോദരനായ ധ്രുവയും അഭിനയ രംഗത്ത് സജീവമാണ്. അമ്മാവനും ചേട്ടനും പിന്നാലെയായാണ് ധ്രുവയും അഭിനയത്തില്‍ തുടക്കം കുറിച്ചത്.ഇപ്പോഴിതാ ചേട്ടനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു ധ്രുവ. തിരക്കിട്ട് ജോലി ചെയ്യുന്നതിനിടയിലാണ് ചേട്ടന്‍ വിളിച്ച് അമ്മയുടെ അടുത്തിരിക്കാന്‍ പറഞ്ഞത്. കഴിഞ്ഞ വര്‍ഷം മാതൃദിനത്തില്‍ പകര്‍ത്തിയ ഫോട്ടോയാണ് ഇതെന്നും ധ്രുവ കുറിച്ചിട്ടുണ്ട്.
നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായി ജൂനിയര്‍ ചിരു എത്തിയതോടെ കുടുംബാംഗങ്ങളെല്ലാം സന്തോഷത്തിലായിരുന്നു. ചിരു തിരികെ വന്നത് പോലെയാണ് തോന്നുന്നതെന്നായിരുന്നു മേഘ്‌നയുടെ മാതാപിതാക്കള്‍ പറഞ്ഞത്. ജൂനിയര്‍ സിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് മേഘ്‌ന എത്താറുണ്ട്. അധികം വൈകാതെ അഭിനയ രംഗത്തേക്ക് താന്‍ തിരിച്ചെത്തുമെന്നും, എന്നും താന്‍ സന്തോഷത്തോടെ ഇരിക്കുന്നത് കാണാനാണ് ചിരു ആഗ്രഹിച്ചതെന്നും താരം പറഞ്ഞിരുന്നു. ചിരു വന്നതോടെയാണ് തന്റെ ജീവിതം കളര്‍ഫുളായതെന്നും മേഘ്‌ന പറഞ്ഞിരുന്നു. ചിരുവിന്റെ ഫോട്ടോ ഷെയര്‍ ചെയ്തതിനൊപ്പമായാണ് ഇങ്ങനെ കുറിച്ചത്.