ദൃശ്യം 2 : ഒന്നാം ഭാഗത്തിനെ വെല്ലുന്ന ചിത്രമോ?

കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സോഷ്യൽ മീഡിയ ഭരിക്കുന്നത് എന്തെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരമേ ഉള്ളൂ, അത് ദൃശ്യം 2 ആണ്. ഫെബ്രുവരി 19 മുതൽ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യപ്പെട്ട ചിത്രം പ്രേക്ഷകർ പ്രശംസകൊണ്ട് മൂടുകയാണ്. 2013 ൽ ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ചരിത്ര വിജയമായി മാറിയിരുന്നു.മലയാളത്തിലെ ആദ്യത്തെ അമ്പതു കോടി എന്ന സുവർണ്ണ നേട്ടവും സ്വന്തമാക്കിയ ചിത്രമായിരുന്നു ദൃശ്യം. ഏഴുകൊല്ലങ്ങൾക്ക് ഇപ്പുറം ദൃശ്യത്തിന് രണ്ടാം ഭാഗം എത്തിയപ്പോഴും പ്രേക്ഷകർ ഇരുകൈകളും നീട്ടി തന്നെ സ്വീകരിച്ചു.

Image result for drishyam 2

ജിത്തു ജോസഫ് എന്ന സംവിധായകന്റെ അതി മനോഹരമായൊരു സൃഷ്ടിയാണ് ദൃശ്യം എന്നുള്ളതിൽ ആർക്കും തർക്കമില്ല. അതിനു രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന് വാർത്തകൾ വന്നപ്പോൾ പ്രേക്ഷകർക്കിടയിൽ സംശയങ്ങൾ ഉടലെടുത്തു. പല ചിത്രങ്ങളുടെയും തുടർച്ചയായി വന്ന ചിത്രങ്ങളിൽ പലതും ആദ്യ ചിത്രത്തോട് നീതി പുലർത്താതെ പോയിരുന്നു. അതെ ഗതി ദൃശ്യത്തിനും ഉണ്ടാകുമോ എന്ന് പ്രേക്ഷകരിൽ ചിലരെങ്കിലും ഭയന്നു. പക്ഷെ ആ ഭയചിന്തകൾ ചിത്രം പ്രീമിയർ ചെയ്യുന്നത് വരെയേ ഉണ്ടായുള്ളു എന്നുള്ളതാണ് സത്യം. ഇന്ന് ചിത്രം കണ്ടിറങ്ങിയവരിൽ പലർക്കും ഉണ്ടായ ഏക വിഷമം ഈ ചിത്രം തിയേറ്ററിൽ റീലിസ് ചെയ്തില്ല എന്നുള്ളതിലാണ്. ഒന്നാം ഭാഗത്തിനോട് നൂറു ശതമാനം നീതി പുലർത്തി രണ്ടാം ഭാഗമാണെന്നു തന്നെ പറയാവുന്ന ചിത്രമാണ് ദൃശ്യം 2 .

പഴുതുകൾ അടച്ച തിരക്കഥയും മികച്ചു നിൽക്കുന്ന കഥയും ഒരൽപം പോലും മടുപ്പുളവാക്കാത്ത രീതിയിൽ ഉള്ള ചിത്രീകരണവും ദൃശ്യം 2 നെ മികച്ചതാക്കുന്നു. മോഹൻലാൽ ഉൾപ്പടെയുള്ളവരുടെ അഭിനയം എടുത്തതു പറയേണ്ടതാണ്. എന്ത് തന്നെ പറഞ്ഞാലും ചിലപ്പോൾ പടത്തിനു സ്പോയിലറയലോ എന്ന് കരുതി കഥയെ കുറിച്ചോ സന്ദർഭങ്ങളെ കുറിച്ചോ ഇവിടെ പറയുന്നില്ല. പ്രേക്ഷകർ പറയുന്നത് പോലെ തിയേറ്റർ എക്സ്‌പീരിയൻസ് തീർച്ചയായും മിസ് ചെയ്യും .

Related posts