ആ രഹസ്യം എന്താണെന്നു തനിക്കും അറിയില്ലെന്ന് മീന!

2013 ഇൽ ഇറങ്ങിയ മോഹൻലാൽ ചിത്രം ആണ് ദൃശ്യം വളരെ സാധാരണ നിലയിൽ തുടങ്ങിയ ചിത്രം വലിയ ട്വിസ്റ്റിൽ ചെന്ന് കഥ അവസാനിച്ചപ്പോ ആരാധകരുടെ പ്രതീക്ഷയ്ക്ക് അപ്പുറം ആയിരുന്നു അത് . ഒരു വൻ വിജയം ആയതിന്ന് ശേഷം ദൃശ്യത്തിന്റെ 2 ആം ഭാഗം ഉണ്ടാകുമെന്നു ഒരു സൂചന അണിയറ പ്രവർത്തകർ കൊടുത്തിരുന്നു . കാത്തിരിപ്പിനൊടുവില്‍ ദൃശ്യം 2 ഫെബ്രുവരി 19ന് പ്രേക്ഷകരിലേക്ക് എത്തുകയാണ്. ആമസോണ്‍ പ്രൈം വഴിയുളള റിലീസ് വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിന്‌റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് രണ്ടാം ഭാഗവുമായി അണിയറ പ്രവര്‍ത്തകര്‍ എത്തുന്നത്. ദൃശ്യം 2വിന്‌റെതായി വന്ന ടീസറും ട്രെയിലറുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

ത്രില്ലടിപ്പിച്ച ട്രെയിലറിന് പിന്നാലെയാണ് ചിത്രത്തിന്‍മേലുളള പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ധിച്ചത്. ആദ്യ ഭാഗത്തിലെ മിക്ക താരങ്ങളും എത്തുന്ന ദൃശ്യം 2വില്‍ ഒപ്പം ചില പുതിയ കഥാപാത്രങ്ങളും വരുന്നുണ്ട്. പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങളും പോസ്റ്ററുകളുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു.മോഹൻലാലിൻറെ നായികയായി മീന ആണ് അഭിനയിക്കുന്നുത് .ദൃശ്യത്തില്‍ റാണി വളരെ ഊര്‍ജ്ജസ്വലയായ, രസികയായ കഥാപാത്രമായിരുന്നു. എന്നാല്‍ രണ്ടാം ഭാഗത്തില്‍ അങ്ങനെയല്ലെന്ന് മീന പറയുന്നു. റാണിക്ക് കുറെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഒരുപാട് പ്രശ്‌നങ്ങള്‍ അവളെ അലട്ടുന്നു. മകളുടെ കാര്യം, പിന്നെ ജോര്‍ജ്ജുകുട്ടി എവിടെയാണ് ആ മൃതദേഹം മറവ് ചെയ്തതെന്ന് അറിയാത്ത അവസ്ഥ അതൊക്കെ റാണിയെ അലട്ടുന്നുണ്ട്. ദൃശ്യം 1 ൽ ഒള്ളത് പോലെ പല മണ്ടത്തരങ്ങളും പറ്റുന്നുണ്ട് രണ്ടാം ഭാഗത്തിലും . എന്നാൽ അതെല്ലാം ജോർജ്കുട്ടി സമർദ്ധമായി അവരെ ദിശ തിരിച്ചു വിട്ടു . അങ്ങനെ കുറെ ആശങ്കകളും പേടിയുമുളള കഥാപാത്രമാണ് രണ്ടാം ഭാഗത്തിലെന്നും മീന പറഞ്ഞു. മോഹന്‍ലാലുമായുളള കെമിസ്ട്രിയുടെ രഹസ്യം എന്താണെന്ന് എല്ലാവരും ചോദിക്കാറുണ്ടെന്നും മീന പറയുന്നു. സത്യമായും എനിക്കറിഞ്ഞുകൂടാ, ഞങ്ങള്‍ക്ക് ലഭിച്ച കഥാപാത്രങ്ങള്‍ അങ്ങനെയാണ്. അത് പ്രേക്ഷകര്‍ ഇത്രമാത്രം സ്വീകരിച്ചത് എന്റെ ഭാഗ്യവും അനുഗ്രഹവുമാണ്. ഇതു ഈ സിനിമയിലും ഉണ്ടാകട്ടെ എന്നുള്ള പ്രാർത്ഥന മാത്രം ഒള്ളു എന്നും മീന കൂട്ടിച്ചേർത്തു അദ്ദേഹമൊരു കംപ്ലീറ്റ് ആക്ടറാണ്. അങ്ങനെ ഒരാളോടൊപ്പം ഒരു സിനിമ ചെയ്യുമ്പോള്‍ അദ്ദേഹത്തിന് ലഭിക്കന്ന സ്വീകരണത്തിന്‌റെ പകുതിയെങ്കിലും നമുക്ക് ലഭിക്കുന്നത് വളരെ മനോഹരമായ കാര്യമാണ്. മീന അഭിമുഖത്തില്‍ പറഞ്ഞു.

വരുണിന്റെ മൃതദേഹം എവിടെയാണ് സത്യത്തില്‍ കുഴിച്ചിട്ടിരിക്കുന്നതെന്ന് എന്ന ചോദ്യത്തിനും മീനയുടെ മറുപടി വന്നു.ഒരു ചിരിയോടെയാണ് ഇതിനുളള മറുപടി നടി നല്‍കിയത്. സത്യമായും എനിക്കറിയില്ല. നിങ്ങള്‍ ഫെബ്രുവരി 19വരെ കാത്തിരിക്കൂ എന്നാണ് മീന പറഞ്ഞത്.ജോര്‍ജ്ജുകുട്ടി ഇപ്പോഴും പിശുക്കൻ തന്നെയാണെന്നും നടി പറയുന്നു. തിയ്യേറ്ററര്‍ ഉടമയായി. സിനിമ ചെയ്യണമെന്ന ആഗ്രഹത്തിന് പുറത്ത് നടക്കുകയാണ്. എന്നിട്ടും പിശുക്ക് മാറിയിട്ടില്ല. വീട്ടില്‍ സഹായത്തിനൊരാളെ വയ്ക്കണമെന്ന് പറഞ്ഞാല്‍ നിനക്കെന്താണ് പണിയെന്ന് ചോദിക്കും. എങ്കിലും ചെറിയ ചെറിയ മാറ്റങ്ങളൊക്കെയുണ്ട് താനും. നടി പറഞ്ഞു.

Related posts