2013 ൽ ഇറങ്ങിയ മലയാള സിനിമയുടെ തന്നെ തലവര മാറ്റിയ സിനിമയായിരുന്നു ദൃശ്യം. ആദ്യ അൻപതുകോടി എന്ന സുവർണ്ണ നേട്ടവും നേടി തന്റെ വിജയ ഗാഥാ ആരംഭിച്ച ചിത്രം കേരളം മണ്ണ് കടന്നു പല ഇന്ത്യൻ ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെടുകയുണ്ടായി ഒപ്പം ചൈനീസ് ഭാഷയിലേക്കും ചിത്രം പുനർനിർമ്മിക്കപ്പെട്ടു. ഏഴു കൊല്ലങ്ങൾക്ക് ഇപ്പുറം ദൃശ്യത്തിന് രണ്ടാം ഭാഗം റിലീസ് ചെയ്യപ്പെടുകയുണ്ടായി. ഫെബ്രുവരി 19 നാണു ചിത്രം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യപ്പെട്ടത്. വളരെയധികം പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി ചിത്രം തന്റെ വരവറിയിച്ചു കഴിഞ്ഞു. മോഹൻലാൽ, മീന,അൻസിബ, എസ്തർ,തുടങ്ങിയ ഒന്നാം ഭാഗത്തിലെ ഭൂരിഭാഗം കഥാപാത്രങ്ങളും രണ്ടാം ഭാഗത്തിലും ഉണ്ട്.ഒപ്പം മുരളി ഗോപി സായി കുമാർ ഗണേഷ് കുമാർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിലെ ഒരു സീൻ ആണ് കഴിഞ്ഞ കുറെ മണിക്കൂറുകളായി സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം.
ഗണേഷ് കുമാർ ചെയ്യുന്ന കഥപാത്രം ഒരു റോഡിനെ പാട്ടി ചോദിക്കുമ്പോൾ മറുപടിയായി അത് മൂന്നു വർഷം മുൻപ് ആണ് ടാർ ചെയ്തതെന്നും അതിനു മുൻപ് അത് വളരെ ശോചനീയമായ അവസ്ഥയിൽ ആയിരുന്നുവെന്നും ഒരാൾ പറയുന്നു. ഈ സീൻ ചർച്ച ചെയ്യപ്പെടാനുള്ള കാരണം ഈ റോഡ് നന്നാവാൻ കാരണം പിണറായി സർക്കാരിന്റെ ഭരണമാണ് എന്നുള്ള രീതിയിലാണ് സോഷ്യൽ മീഡിയയിൽ ചർച്ച ചൂട് പിടിക്കുന്നത്. രസകരമായ പോസ്റ്റുകളും അതിലും രസകരമായ കമെന്റുകളും കൊണ്ടുനിറയുകയാണ് സോഷ്യൽ മീഡിയ.
മോഹൻ ലാലിന്റെ പുതിയ സിനിമയായ #ദൃശ്യം2 ലെ ഒരു രംഗം.
ആ റോഡ് എങ്ങോട്ട് പോവുന്നതാ ?
അത് ജോർജൂട്ടിയുടെ കേബിൾ ടിവി ഓഫീസിരിക്കുന്ന ജംഗ്ഷനിലേക്കുള്ള ഷോർട്കട്ടാ സർ,
ആ റോഡ് താർ ചെയ്യ്തിട്ട് മൂന്ന് വർഷമേ ആയിട്ടുള്ളൂ.
പണ്ട് ആ സമയത്ത് ( 6 വർഷം മുന്നേ ദൃശ്യം 1ൽ ) ആ റോഡ് വളരെ മോശമായിരുന്നു എന്നാണ് ഒറ്റപ്പാലം എം എൽ എ പി.ഉണ്ണി നവ കേരളം എന്ന തലകെട്ടോടു കൂടി പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിലെ ഈ സീൻ തങ്ങളുടെ ഭരണ നേട്ടമാണെന്ന് അവകാശപെടുകയാണ് മറ്റു ചിലർ. ഈ പോസ്റ്റുകൾക്ക് താഴെ വ്യത്യസ്തമായ കമന്റുകൾ കൊണ്ട് ആഘോഷമാക്കുവാണ് മലയാളികൾ. റോഡ് ശരിയാക്കിയത് തങ്ങളുടെ നേട്ടമാണെന്ന് അവകാശപ്പെടുന്നവർ കഴിഞ്ഞ ഏഴുകൊല്ലമായി വരുൺ തിരോധാനത്തിൽ ജോർജ്ജുകുട്ടിക്ക്ശിക്ഷ വേടിച്ചു നല്കാൻ സാധിക്കാഞ്ഞത് ആഭ്യന്തരവകുപ്പിന്റെ പ്രശ്നമല്ലേയെന്നും കൊലക്കേസ് പ്രതിയെ അഞ്ചു വർഷമായി പിടിക്കാൻ പറ്റാത്തത് ആഭ്യന്തര വകുപ്പിൻറെ പരാജയമാണെന്നും ആണ് ചിലർ പറയുന്നത്.