തിരുമാലിയുമായി ധർമജൻ നേപ്പാളിൽ നിരാശ സമ്മാനിച്ച് ബാലുശ്ശശേരി!

ഈ പ്രാവശ്യത്തെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ചില സിനിമാതാരങ്ങളും മത്സരിച്ചിരുന്നു. അതിൽ ഒരാളാണ് ബാലുശ്ശേരി നിയോജകമണ്ഡലത്തില്‍ മത്സരിച്ച ധര്‍മ്മജൻ ബോള്‍ഗാട്ടി. താരം യുഡിഎഫ് സ്ഥാനാർഥിയായിരുന്നു. എന്നാൽ അദ്ദേഹം പരാജയപ്പെട്ടിരിക്കുകയാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സച്ചിന്‍ ദേവ് ആണ് ഇവിടെ വിജയിച്ചത്. വോട്ടെണ്ണൽ ദിവസം ധര്‍മ്മജന് മണ്ഡലത്തിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ലായിരുന്നു.

അദ്ദേഹം തിരിമാലി എന്ന സിനിമയുടെ ഷൂട്ടിംഗിനായി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നേപ്പാളിൽ എത്തിയിരുന്നു. അതിനുശേഷം തിരിച്ച് ഇന്ത്യയിലേക്ക് എത്താനാകാതെ അദ്ദേഹം നേപ്പാളിൽ കുടുങ്ങിപ്പോയിരുന്നു. അദ്ദേഹത്തോടൊപ്പം താരങ്ങളായ ബിബിൻ ജോ‍‍ർജ്ജ്, ജോണി ആന്‍റണി തുടങ്ങിയവരും ഉണ്ട്. കൊവിഡ് രണ്ടാം തരംഗം ഇന്ത്യയിൽ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ നിരവധി പേരാണ് വിദേശത്തേക്ക് യാത്രാ വിലക്ക് വന്നതോടെ കുടുങ്ങിയിരിക്കുന്നത്. നേപ്പാള്‍ ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തിൽ എത്തി അവിടെ നിന്നും ഹെലികോപ്റ്ററിൽ കാഠ്മണ്ഡുവിലെത്തി ഇന്ത്യൻ അതിര്‍ത്തിയിലൂടെ റോഡ് മാര്‍ഗ്ഗത്തിൽ ഡൽഹിയിൽ എത്തിച്ചേരാനായി ധർമ്മജൻ ശ്രമം നടത്തിയെങ്കിലും എത്തിച്ചേരാൻ കഴിഞ്ഞില്ല.

സംവിധായകൻ രാജീവ് ഷെട്ടി, നടൻ ബിബിൻ ജോർജിനെ നായകനാക്കി ഒരുക്കുന്ന തിരിമാലി എന്ന സിനിമയിൽ അന്ന രേഷ്മ രാജനാണ് നായിക. ജോണി ആന്‍റണി, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്. ചിത്രം നിർമ്മിക്കുന്നത് ഏയ്ഞ്ചൽ മരിയ സിനിമയുടെ ബാനറിൽ എസ് കെ ലോറൻസാണ്. ധർമ്മജൻ ഒടുവിൽ അഭിനയിച്ചത് കൃഷ്ണൻ കുട്ടി പണി തുടങ്ങി എന്ന സിനിമയിലാണ്.

Related posts