BY AISWARYA
കേരളക്കര ഒന്നടങ്കം കാത്തിരുന്ന വിധിയായിരുന്നു ഉത്രാ വധക്കേസ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായിരുന്നിട്ടും പ്രതിയ്ക്ക് തൂക്കുകയര്‍ കിട്ടാത്തതിന്റെ രോഷമാണ് എങ്ങും.
ഒടുവില്‍ പ്രതി സൂരജിന് ജീവപര്യന്തം കോടതി പ്രഖ്യാപിച്ചതോടെ സോഷ്യല്‍ മീഡിയില്‍ എങ്ങും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇത്രയും ക്രൂരത കാട്ടിയ പ്രതിയെ എന്തിന് വെക്കണം തൂക്കി കൊല്ലാമായിരുന്നല്ലോ എന്നു ചോദിക്കുകയാണ് ഒരു ജനത മുഴുവന്‍.
ഇപ്പോഴിതാ വിഷയത്തില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പ്രതികരണമെത്തിയിരിക്കുകയാണ്. സൂരജ് ഇനി പുറംലോകം കാണരുതെന്നും പരോള്‍ പോലും കൊടുക്കരുതെന്നുമാണ് താരം പ്രതികരിക്കുന്നത്. ഒരു ചാനലിനോടായിരുന്നു താരത്തിന്റെ പ്രതികരണം. ഒരാളെ പാമ്ബിനെക്കൊണ്ട് കൊത്തിച്ച് കൊല്ലുക എന്നൊക്കെ പറഞ്ഞാല്‍ എത്ര നീച മനസായിരിക്കും അയാളുടേതെന്ന് ധര്‍മ്മജന്‍ ചോദിക്കുന്നു. എനിക്കൊരു തോക്ക് തന്നെങ്കില്‍ ഞാന്‍ അവനെ വെടിവെച്ച് കൊന്നേനെ എന്നാണു താരത്തിന്റെ പ്രതികരണം.
‘രാവിലെ മുതല്‍ വാര്‍ത്ത കാണുകയാണ്. ഇവനെന്ത് ശിക്ഷയാണ് കിട്ടുക എന്ന് ഓര്‍ത്ത്. കേസില്‍ പോലീസിനെ അഭിനന്ദിച്ചെ മതിയാകൂ. പോലീസ് നല്ല രീതിയില്‍ അന്വേഷിച്ചത് കൊണ്ടാണ് കേസ് തെളിയിക്കാനായത്. കേരള പോലീസ് നേടിയ ഒരു വിജയമാണിത്. അവന് വധശിക്ഷ വേണമെന്നൊക്കെയാണ് പലരും പറയുന്നത്. അവനെന്തിന്റെ ആവശ്യമായിരുന്നു? ആ കുട്ടിയെ വേദനിപ്പിച്ച് പാമ്ബിനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തുക എന്ന് പറഞ്ഞാല്‍ ഭയങ്കര ക്രൂരത അല്ലെ? വിധിയില്‍ സംതൃപ്തനാണ്. അവന്‍ ഇനി പുറംലോകം കാണരുത്. പരോള്‍ പോലും കൊടുക്കരുത്. ശിഷ്ടകാലം മുഴുവന്‍ അവന്‍ തടവറയില്‍ കഴിയണം. ഇങ്ങനെയൊക്കെ എങ്ങനെയാണ് ചിന്തിക്കാന്‍ കഴിയുന്നത്? ഒരു പാമ്ബിനെ കൊണ്ട് കൊത്തിച്ചിട്ട് നടക്കാതെ വരുമ്‌ബോള്‍ മറ്റൊന്നിനെ കൊണ്ട് കൊത്തിപ്പിക്കുക. ഇതൊക്കെ എങ്ങനെയാണ് ചിന്തിക്കാന്‍ കഴിയുന്നത്? എനിക്കൊരു തോക്ക് തന്നെങ്കില്‍ ഞാന്‍ അവനെ വെടിവെച്ച് കൊന്നേനെ’ ധര്‍മ്മജന്‍ പറഞ്ഞു.