ഈ വീല്‍ചെയറില്‍ ഇരിക്കുന്ന ഇവനാണോ നായകന്‍ എന്ന മുഖഭാവമായിരുന്നു.! ധർമജൻ മനസ്സ് തുറക്കുന്നു!

ധര്‍മജന്‍ ബോള്‍ഗാട്ടി മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. മലയാള സിനിമ ലോകത്ത് തിളങ്ങി നില്‍ക്കുന്ന താരം സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും ടിവി കോമഡി പരിപാടികളിലൂടെയും ആണ് സിനിമയിലേക്ക് എത്തുന്നത്. മലയാള സിനിമയില്‍ ഒരുപിടി മികച്ച ഹാസ്യ വേഷങ്ങളാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ തിരിമാലി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അനുഭവം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ധര്‍മജന്‍. ബിബിന്‍ ജോര്‍ജ് നായകനായ ചിത്രത്തില്‍ ധര്‍മജനൊപ്പം ജോണി ആന്റണിയും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയുടെ കുറച്ച് ഭാഗം കേരളത്തിലും കുറച്ച് ഭാഗം നേപ്പാളിലുമാണ് ചിത്രീകരിച്ചത്. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് ധര്‍മജന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്.

തങ്ങള്‍ നേപ്പാളില്‍ എത്തിയപ്പോള്‍ അവിടുത്തെ ആളുകള്‍ എന്തിനാണ് സന്ദര്‍ശനമെന്ന് തിരക്കി. ഷൂട്ടിംഗ് ആണെന്ന് പറഞ്ഞു. ആരാ ഹീറോ എന്നാണ് പിന്നീട് ചോദിച്ചത്. കാലിന് ബുദ്ധമുട്ടുള്ളതിനാല്‍ ബിബിന്‍ വീല്‍ ചെയറില്‍ ഇരിക്കുകയായിരുന്നു. അവര്‍ ചോദിച്ചപ്പോള്‍ താന്‍ ആണ് നായകനെന്ന് പറയാന്‍ ബിബിന് മടിയായി. പിന്നെ ചുറ്റും നോക്കിയശേഷം താന്‍ ആണ് നായകനെന്ന് ബിബിന്‍ പറഞ്ഞു. അവര്‍ പിന്നെ അവനെ വിശ്വസിക്കാനാവാത്ത തരത്തിലാണ് നോക്കിയത്. ഈ വീല്‍ചെയറില്‍ ഇരിക്കുന്ന ഇവനാണോ നായകന്‍ എന്ന മുഖഭാവമായിരുന്നു.-ധര്‍മജന്‍ പറഞ്ഞു.

അവന്‍ മാത്രമല്ല തങ്ങളും കേന്ദ്ര കഥാപാത്രങ്ങളാണ് എന്ന് പറഞ്ഞ് ബിബിന്‍ പരിചയപ്പെടുത്തിയപ്പോഴും അവര്‍ക്ക് തങ്ങളുടെ രൂപം കണ്ട് അത്ഭുതമായിരുന്നു. കാരണം അവരുടെ കണ്ണിലെ ഹീറോകള്‍ ഹിന്ദി സിനിമയിലെ താരങ്ങളാണ്. അതുകൊണ്ടാണ് തങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് വിശ്വസിക്കാന്‍ കഴിയാതെ പോയത്. സിനിമ തിയേറ്ററിലെത്തി എന്നറിയുമ്പോള്‍ അന്ന് അനുഭവിച്ച കഷ്ടപ്പാടുകള്‍ ഒന്നുമല്ലാതെ ആകുന്ന പോലെയാണ് തോന്നുന്നത് എന്നും ധര്‍മ്മജന്‍ പറയുന്നു.

Related posts