ധര്മജന് ബോള്‍ഗാട്ടി മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. മലയാള സിനിമ ലോകത്ത് തിളങ്ങി നില്‍ക്കുന്ന താരം സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും ടിവി കോമഡി പരിപാടികളിലൂടെയും ആണ് സിനിമയിലേക്ക് എത്തുന്നത്. മലയാള സിനിമയില്‍ ഒരുപിടി മികച്ച ഹാസ്യ വേഷങ്ങളാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. ബാലുശേരി മണ്ഡലത്തില്‍ നിന്നും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് ധര്‍മജന്‍ ആയിരുന്നു.
സിനിമ ചിത്രീകരണത്തിനായി തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുമ്പായി നേപ്പാളിലേക്ക് പോയത് തോല്‍വി നേരിട്ട ധര്‍മജന് നേരെ ധാരാളം ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. ഒരു ചാനല്‍ പരിപാടിയില്‍ ടോക് ഷോയിലാണ് അദ്ദേഹം പരാജയത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.
ഞാന്‍ അവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ തന്നെ ഞാന്‍ പ്രസംഗങ്ങള്‍ക്കിടയില്‍ പറഞ്ഞിട്ടുമുണ്ട് നേപ്പാളില്‍ ഷൂട്ടിങ്ങിന് പോകുമെന്ന്. അതിനാല്‍ താന്‍ മുങ്ങി എന്ന് പറയാന്‍ പറ്റില്ല. തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസം പോലും ഞങ്ങള്‍ ഷൂട്ടിങ്ങില്‍ ആയിരുന്നു റേഞ്ച് കിട്ടാത്ത ഒരു സ്ഥലത്ത്. ബാലുശ്ശേരിയിലെ ജനങ്ങള്‍ക്ക് മനസ്സിലായി അവര്‍ക്ക് എന്നെ രാഷ്ട്രീയത്തില്‍ വേണ്ട സിനിമയില്‍ മാത്രം മതി.