ചീട്ടു കളിയിലൂടെയാണ് ഞങ്ങളുടെ പ്രണയം ആരംഭിച്ചത്! വൈറലായി ധന്യയുടെ വാക്കുകൾ!

ബിഗ്സ്‌ക്രീനിലും മിനിസ്ക്രീനിലും ഒരേപോലെ താരമാണ്‌ ധന്യ മേരി വർഗീസ്. തലപ്പാവ് എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ താരം മലയാളികൾക്ക് സുപരിചിതയായി. സീതകല്യാണം എന്ന പരമ്പരയിലൂടെ താരം മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സും കവർന്നിരുന്നു. ബിഗ്‌ബോസ് മലയാളം സീസണ്‍ നാലിലെ ശക്തയായ മത്സരാര്‍ത്ഥി കൂടിയാണ് ധന്യ. കഴിഞ്ഞ ദിവസം ധന്യ തന്റെ പ്രണയ കഥ ബിഗ് ബോസിലൂടെ പ്രേക്ഷകരോട് വെളിപ്പെടുത്തിയിരുന്നു. ഭര്‍ത്താവ് ജോണിനെ താന്‍ എങ്ങനെയാണ് പരിചയപ്പെട്ടതെന്നും പ്രണയത്തിലേക്ക് എത്തിയതെന്നുമായിരുന്നു താരം പറഞ്ഞത്. രണ്ടായിരത്തി പത്തില്‍ ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാഴ്‍സില്‍ നൂറാമത്തെ എപ്പിസോഡില്‍ ഞാനടക്കമുള്ള കുറച്ച്‌ ആര്‍ടിസ്റ്റുകളെ വിളിച്ചിരുന്നു. എന്റെ ഭര്‍ത്താവിനെ അന്ന് ഞാന്‍ പരിചയപ്പെട്ടു. പുള്ളി നോട്ട് ചെയ്യുന്നുണ്ടായിരുന്നു എന്നെ. 45 ഡേയ്‍സുള്ള ഒരു യുഎസ് ട്രിപ്പിനും തുടര്‍ന്ന് ഞങ്ങളെ വിളിച്ചിരുന്നു. കുറെ ആര്‍ട്ടിസ്റ്റുകളുണ്ട്.

ഡാന്‍സ് പഠിപ്പിക്കാന്‍ വരുന്നത് ഇന്ന ആളാണ് എന്ന് പറഞ്ഞു. അദ്ദേഹത്തെ എനിക്ക് പരിചയമുണ്ട്, കുഴപ്പമില്ലാത്ത ആളാണ് എന്ന് അറിയാം. ഏത് ഡാന്‍സ് ചെയ്യണം എന്നൊക്കെ ഞങ്ങള്‍ ഫോണിലൂടെ ചര്‍ച്ച ചെയ്‍തു. യുഎസ് ട്രിപ്പ് പോകുന്നതിന് എപ്പോഴാണ് ഞാന്‍ ഒരു സ്വപ്‍നം കണ്ടു, ഞാന്‍ ഇയാളെ പ്രണയിക്കുന്നതായിരുന്നു. ഞാന്‍ പ്രണയിച്ചതിന് ശേഷം കരയുന്നതായിട്ടാണ് കാണുന്നത്. യുഎസില്‍ പോയതിന് ശേഷം ഇയാളുമായി ഞാന്‍ ഒരു കണക്ഷനും ഉണ്ടാകില്ല എന്ന് ഞാന്‍ തീരുമാനിച്ചു. അങ്ങനെയിരിക്കെയാണ് യുഎസില്‍ വലിയ ഒരു ചുഴലിക്കാറ്റുമൊക്കെ ഉണ്ടായത്.

ട്രിപ്പ് മുടങ്ങി. ചീട്ട് കളിക്കുക ആയിരുന്നു ഞങ്ങളുടെ ആകെ എന്റര്‍ടെയ്‍ന്‍മെന്റ്. അങ്ങനെ മിക്കവാറും ഞാനും പുള്ളിയുമായിരിക്കും ടീം. ചീട്ടു കളിച്ച്‌ തുടങ്ങിയതാണ് ഞങ്ങളുടെ പ്രണയം ധന്യ പറഞ്ഞു. ധന്യ മേരി വര്‍ഗീസും ജോണും 2011ലാണ് വിവാഹിതരാകുന്നത്. ജൊഹാന്‍ എന്ന ഒരു മകനും ധന്യ മേരി വര്‍ഗീസ് ജോണ്‍ ദമ്പതിമാര്‍ക്കുണ്ട്. ധന്യയും ജോണും ടെലിവിഷന്‍ രംഗത്ത് ഇപ്പോഴും സജീവമാണ്.

Related posts