അവന്‍ അമ്മ പോവുന്ന ദിവസവും തിരിച്ച് വരുന്നതും കലണ്ടറിലൊക്കെ കുറിച്ചിടും! ധന്യ മേരി വർഗീസ് പറയുന്നു!

മോഡലിങ്ങിൽ നിന്നും സിനിമയിലെത്തിയ താരമാണ് ധന്യ മേരി വർഗീസ്. 2003 ലാണ് താരം സിനിമയിൽ എത്തുന്നതെങ്കിലും ശ്രദ്ധിക്കപ്പെട്ടത് 2007 ൽ പുറത്തിറങ്ങിയ തലപ്പാവ് എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് പുറത്തിറങ്ങിയ വൈരം റെഡ് ചില്ലീസ് കേരള കഫേ ദ്രോണ വീട്ടിലേയ്ക്കുളളവഴി പ്രണയം എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. പിന്നീട് മിനിസ്ക്രീൻ സീരിയലുകളിലും താരം എത്തിയിരുന്നു. ഇത്തവണ ബിഗ് ബോസിലെ ഒരു മത്സരാര്‍ത്ഥി കൂടിയാണ് ധന്യ. തനിക്ക് ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നത് മകനെ ആണെന്ന് ധന്യ പറയുന്നു. തന്റെ മകനെക്കുറിച്ച് ഇടയ്ക്കിടെ ധന്യ പറയാറുണ്ട്. മകനെ അങ്ങനെ അധികം ആരുടെ കൂടെയും കളിക്കാന്‍ ഒന്നും വിടാറില്ല. ഞങ്ങള്‍ തന്നെയാണ് എപ്പോഴും അവന്റെ കൂടെ ഉള്ളത്. എന്നാല്‍ നേരത്തെ കുറച്ചുകാലം അവനെ പിരിഞ്ഞിരിക്കേണ്ടി വന്നിരുന്നുവെന്ന് ധന്യ പറഞ്ഞു.

ഇടയ്ക്ക് അവനെ ഞാന്‍ എന്റെ നാട്ടില്‍ കൂത്താട്ടുകളം നിര്‍ത്തിയിരുന്നു. അന്നവന് മൂന്നു വയസ്സായിരുന്നു. അമ്മയും പപ്പയും ആയിരുന്നു ആ സമയത്ത് അവനെ നോക്കിയത്. അവന്‍ അമ്മ പോവുന്ന ദിവസവും തിരിച്ച് വരുന്നതും കലണ്ടറിലൊക്കെ കുറിച്ചിടും. എന്നിട്ട് ഞാന്‍ ചെല്ലുന്നതും കാത്തിരിക്കും. എന്റെ കൂടെ കിടക്കാനാണ് അവന് ഇഷ്ടം. എന്റെ നാട് മനോഹരമാണ്, അതൊക്കെ കാണാനും അവിടെ കഴിയാനുമൊക്കെ പറ്റി. അത് കൊടുക്കാന്‍ എനിക്ക് പറ്റി. ഈ വര്‍ഷമാണ് ഞങ്ങള്‍ അവനെ കൂടെ കൊണ്ടുവന്നത്.

എനിക്ക് അവനെയാണ് ശരിക്കും മിസ് ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് വന്നതില്‍പ്പിന്നെ നാട്ടിലേക്ക് അധികം പോയി നിക്കാനാവുമെന്നൊന്നും കരുതിയിരുന്നില്ല, എന്നാല്‍ മോനെ അവിടെ നിര്‍ത്താന്‍ പറ്റി. എന്റെ പപ്പയുടേയും മമ്മിയുടേയും സഹോദരന്റെയുമൊക്കെ സ്നേഹം അവന്‍ നന്നായിട്ട് കിട്ടിയിട്ടുണ്ട്. നേരത്തെ തന്നെ അവനെ ഇങ്ങോട്ടേക്ക് കൊണ്ടുവരാമായിരുന്നു. കുറച്ചുകാലം കൂടി അവന്‍ അവിടെ ആ നല്ല അന്തരീക്ഷത്തില്‍ നില്‍ക്കട്ടെയെന്നായിരുന്നു ഇച്ചായന്‍ പറഞ്ഞത് താരം പറഞ്ഞു.

 

 

Related posts