ബിഗ് ബോസിൽ വച്ച് ലാലേട്ടനെ കണ്ടപ്പോൾ പ്രേക്ഷകരുടെ സ്വന്തം സീത പറഞ്ഞത് കേട്ടോ!

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് ബിഗ്‌ബോസ് മലയാളം നാലാം സീസൺ ആരംഭിച്ചത്. സിനിമ സീരിയൽ മോഡലിംഗ് രംഗത്ത് നിന്നുള്ള മത്സരാർഥികളാണ് ഇത്തവണ ഷോയിൽ അധികവും. ഇവർക്കൊപ്പം പ്രശസ്ത സിനിമ സീരിയൽ താരം ധന്യ മേരി വർഗ്ഗീസും ഇത്തവണത്തെ ബി​ഗ് ബോസിൽ ഉണ്ട്. മോഡലിങ്ങിൽ നിന്നും സിനിമയിലെത്തി താരമായ നടിയാണ് ധന്യ മേരി വർഗീസ്. 2003 ലാണ് താരം സിനിമയിൽ എത്തുന്നതെങ്കിലും ശ്രദ്ധിക്കപ്പെട്ടത് 2007 ൽ പുറത്തിറങ്ങിയ തലപ്പാവ് എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് പുറത്തിറങ്ങിയ വൈരം റെഡ് ചില്ലീസ് കേരള കഫേ ദ്രോണ വീട്ടിലേയ്ക്കുളളവഴി പ്രണയം എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.

2012 ൽ ആണ് ധന്യ മേരി വർഗ്ഗീസും നടൻ ജോൺ ജാക്കോബും തമ്മിലുള്ള വിവാഹം നടന്നത്. ഡാൻസിങ് വളരെ അധികം ഇഷ്ടമുള്ള താരം സോഷ്യൽ മീഡിയയിലും വളരെ അധികം സജീവമാണ്. തന്റെ സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും ധന്യ സോഷ്യൽ മീഡിയിയലൂടെ പങ്കുവയ്ക്കാറുണ്ട്. റീൽസ് വീഡിയോസും ഡാൻസ് വീഡിയോകളും പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്.

ബിഗ്ഗ് ബോസിന്റെ വേദിയിലേക്ക് എത്തിയപ്പോൾ മോഹൻലാലിനൊപ്പം ഒന്നിച്ച് അഭിനയിച്ച അനുഭവം പങ്കുവയ്ക്കുകയായിരുന്നു ഇരുവരും. പ്രണയം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകളായിട്ടാണ് ധന്യ മേരി വർഗ്ഗീസ് അഭിനയിച്ചത്. ആ സിനിമയ്ക്ക് ശേഷം എന്റെ വിവാഹം കഴിഞ്ഞു എന്ന് ധന്യ പറഞ്ഞപ്പോൾ, ഞാൻ എല്ലാം അറിഞ്ഞു എന്നായിരുന്നു മോഹൻലാലിന്റെ പ്രതികരണം.

Related posts