ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സീത കല്യാണം മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായിരുന്നു. നടി ധന്യ മേരി വർഗീസാണ് പരമ്പരയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. കൂടാതെ അനൂപ് കൃഷ്ണൻ, റെനീഷ, രൂപ ശ്രീ, സോന നായർ എന്നിവരും പരമ്പരയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഈ അടുത്താണ് സീതാകല്യാണം അവസാനിച്ചത്. ധന്യയും റെനീഷയും പരമ്പരയിൽ മാത്രമല്ല പുറത്തും ദൃഢമായ ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്. ജീവിതത്തിൽ തന്റെ ചേച്ചിയാണ് ധന്യ എന്ന് പറയുകയാണ് റെനീഷ. സോഷ്യൽ മീഡിയ വഴിയാണ് റെനീഷ് ധന്യയുമായുള്ള അടുപ്പം തുറന്നു പറയുന്നത്.
മൂന്നര വർഷം മാത്രമേ ആയുള്ളൂ ഈ കൂട്ട്. പക്ഷെ ചേച്ചി ഇപ്പോൾ എന്റെ ഫേവറിറ്റ് പേഴ്സൺ ആയി മാറിക്കഴിഞ്ഞു. എന്നും എനിക്ക് ഇതുപോലെ എന്റെ സ്വന്തം ചേച്ചിയായിട്ട് വേണം. എന്റെ മാത്രം, വേറെ ആരുടേം ചേച്ചി ആവണ്ട. നല്ലത് മാത്രം ആശംസിക്കുന്നു. അതിന്റെ അർത്ഥം ഉൾക്കൊണ്ടാണ്, ഓരോ സമയവും ഞാൻ ചേച്ചി എന്ന് വിളിക്കുന്നത്. ലവ് യൂ ചേച്ചി. മാഡം എന്റേം കൂടിയാണ് കേട്ടോ എന്ന് ജോണിനെ ടാഗ് ചെയ്തുകൊണ്ട് റെനീഷ കുറിച്ചു.
ഇതിന് എന്നും അമ്മുവിൻറെ ചേച്ചിയായിരിക്കും എന്ന മറുപടിയാണ് ധന്യ നൽകിയത്. അത് സത്യമാണ് നിങ്ങളെ രണ്ടു പേരെയും കണ്ടാൽ ചേച്ചിയും അനിയത്തിയും പോലെ ഉണ്ട്. ഇപ്പൊ നമ്മൾക്ക് രണ്ടു ചേച്ചിമാർ, തുടങ്ങി നിരവധി കമന്റുകൾ ആണ് റെനീഷക്ക് ലഭിക്കുന്നത്. 2018 ൽ ആരംഭിച്ച സീത കല്യാണം 772 എപ്പിസോഡുകൾ പൂർത്തിയാക്കിയ ശേഷമാണ് അവസാനിച്ചിരിക്കുന്നത്. റേറ്റിങ്ങിൽ അത്ര മെച്ചമില്ലാതിരുന്നതിനാൽ സീരിയൽ ഒരിടക്ക് ഉച്ച സമയത്താണ് സംപ്രേക്ഷണം ചെയ്തിരുന്നത്.