ചിലർ അത് വച്ച് മണ്ടത്തരങ്ങൾ കാണിച്ചു. അങ്ങനെയുള്ളവരെ വച്ച് ട്രോളുകളുണ്ടായിരുന്നു! പ്രേക്ഷകരുടെ പ്രിയപ്പെട്ട സീത പറയുന്നു!

മോഡലിങ്ങിൽ നിന്നും സിനിമയിലെത്തിയ താരമാണ് ധന്യ മേരി വർഗീസ്. 2003 ലാണ് താരം സിനിമയിൽ എത്തുന്നതെങ്കിലും ശ്രദ്ധിക്കപ്പെട്ടത് 2007 ൽ പുറത്തിറങ്ങിയ തലപ്പാവ് എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് പുറത്തിറങ്ങിയ വൈരം റെഡ് ചില്ലീസ് കേരള കഫേ ദ്രോണ വീട്ടിലേയ്ക്കുളളവഴി പ്രണയം എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. പിന്നീട് മിനിസ്ക്രീൻ സീരിയലുകളിലും താരം എത്തിയിരുന്നു. ഏഷ്യാനെറ്റിലെ സീതാകല്യാണം എന്ന സീരിയലിൽ കൂടിയാണ് മിനിസ്ക്രീൻ അഭിനയ രംഗത്തേക്ക് എത്തിച്ചേർന്നത്. ബി​ഗ് ബോസ് സീസൺ 4 ലും പങ്കെടുത്തിരുന്നു.

ആലപ്പുഴയിൽ പ്രവർത്തിക്കുന്ന കൃപാസനം എന്ന സ്ഥാപനത്തിൽ പോയി ധന്യ സാക്ഷ്യം പറഞ്ഞതിന്റെ വീഡിയോ വൈറലായതിനു പിന്നാലെ ധന്യക്കു നേരെ ട്രോളുകൾ വന്നിരുന്നു. ഇപ്പോഴിതാ അന്ന് നടന്നത് എന്താണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ധന്യയും ഭർത്താവും. പലരും പത്രങ്ങൾ കൊണ്ടു പോകും. ചിലർ അത് വച്ച് മണ്ടത്തരങ്ങൾ കാണിച്ചു. അങ്ങനെ മണ്ടത്തരങ്ങൾ കാണിച്ചവരെ വച്ച് ട്രോളുകളുണ്ടായിരുന്നു. ഞാൻ എനിക്കുണ്ടായ അനുഭവം ഞാൻ സാക്ഷ്യം പറഞ്ഞു. പക്ഷെ ഇങ്ങനെ ട്രോളപ്പെടുന്ന, സ്ഥാപനത്തെക്കുറിച്ച് പൈസ മേടിച്ച് സാക്ഷ്യം പറഞ്ഞുവെന്ന് പറഞ്ഞ് ഒരാൾ യൂട്യൂബിലിട്ടു. എനിക്ക് വിഷമമായി. നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ ആളുകൾ പറയുന്നത് എനിക്ക് അറിയില്ലായിരുന്നു. കാള പെറ്റുവെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന ജന്മമാണ്. എന്തെങ്കിലം കേട്ടിട്ട് മൊത്തത്തിൽ കുറ്റം പറയുകയാണ്.

ശരിക്കും അവിടെ ഒരുപാട് നല്ല കാര്യങ്ങൾ നടക്കുന്നുണ്ട്. അതിന്റെ മറവിൽ ഒന്ന് രണ്ട് അബദ്ധങ്ങൾ പറ്റിയിട്ടുണ്ടാകും. മനുഷ്യരല്ലേ എല്ലാം. അവിടെ വരുന്ന എല്ലാവരും 100 ശതമാനം പെർഫെക്ടല്ല. അബദ്ധങ്ങൾ പറ്റും. അതിന്റെ പേരിൽ അത്രയും നല്ല കാര്യങ്ങൾ ചെയ്യുന്ന സ്ഥാപനത്തെ ട്രോളുന്നവരുണ്ട്. അതിന്റെ കൂടെ താനിത് പറഞ്ഞതോടെ തന്നേയും ട്രോളുകയായിരുന്നു. വലിയൊരു ആരോപണമായിരുന്നു അത്. ഒരാളുടെ വിശ്വാസത്തെ ചോദ്യം ചെയ്യാനുള്ള അവകാശം ആർക്കുമില്ലെന്ന് ജോൺ പറയുന്നുണ്ട്. എന്തും പറയാം എന്നുള്ള ധൈര്യത്തിലാണ് പറയുന്നത്. യാതൊരു അടിസ്ഥാനവുമില്ലാതെ പൈസ വാങ്ങിയെന്ന് പറയുകയായിരുന്നുവെന്നും ജോൺ പറയുന്നു. പിന്നാലെ അന്ന് നടന്ന സംഭവം എന്താണെന്നും ജോൺ വ്യക്തമാക്കുന്നുണ്ട്.

Related posts