തൂക്കിക്കൊല്ലുമെന്ന് പറഞ്ഞാലും അത് ചെയ്യരുത് ! ധന്യ പറയുന്നു!

ബിഗ്സ്‌ക്രീനിലും മിനിസ്ക്രീനിലും ഒരേപോലെ താരമാണ്‌ ധന്യ മേരി വർഗീസ്. തലപ്പാവ് എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ താരം മലയാളികൾക്ക് സുപരിചിതയായി. സീതകല്യാണം എന്ന പരമ്പരയിലൂടെ താരം മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സും കവർന്നിരുന്നു. ബിഗ്‌ബോസ് മലയാളം സീസണ്‍ നാലിലെ ശക്തയായ മത്സരാര്‍ത്ഥി കൂടിയാണ് ധന്യ. ഹൗസില്‍ കഴിഞ്ഞ ദിവസം തന്റെ ജീവിത കഥ തുറന്ന് പറഞ്ഞത് ഏവരെയും കണ്ണീരിലാഴ്ത്തിയിരുന്നു. ഈ കാര്യത്തെ പറ്റി പിറ്റേന്ന് രാവിലെ ധന്യ അപര്‍ണയോടും ഡെയ്‌സിയോടും നിമിഷയോടുമായി സംസാരിക്കുകയായിരുന്നു. മരിക്കാന്‍ തോന്നി എന്ന് പറഞ്ഞതിനെ പറ്റി ചോദിച്ച് തുടങ്ങിയത് അപര്‍ണയായിരുന്നു. അതിനു മറുപടിയായി ധന്യ പറഞ്ഞത് നമ്മുടെ മനസ്സില്‍ പല ചിന്തകളും പോകും എന്നായിരുന്നു. ഈ നാണംകെടാന്‍ പോകുന്നതിലും നല്ലത് ജീവിതം ഇല്ലാതാക്കുന്നതല്ലേ നല്ലതെന്ന് തോന്നിയിട്ടുണ്ട്.

ജയിലില്‍ പോകുന്നതിന് മുന്‍പ് തോന്നിയതാണ് അങ്ങനെ. ജയിലില്‍ പോകേണ്ടി വരുമെന്ന് അറിയില്ലായിരുന്നു. പക്ഷേ നാട്ടുകാര് നമ്മുടെ അടുത്ത് കാശ് ചോദിക്കാന്‍ വരുന്ന അവസ്ഥയെ കുറിച്ച് അറിയാല്ലോ, നിങ്ങള്‍ക്ക് കുട്ടിയില്ലാത്തത് കൊണ്ട് അത് നേരിടേണ്ടി വന്നിട്ടില്ല. എനിക്കൊരു മകനുണ്ട്. ഞാനൊരു സെലിബ്രിറ്റി കൂടിയായിരുന്നു. ഞാന്‍ പേടിച്ചിരുന്നതും അതായിരുന്നു. മീഡിയയില്‍ വരുമ്പോഴുണ്ടാകുന്ന നാണണക്കേടിനെ പറ്റിയാണ് ഞാന്‍ പേടിച്ചിരുന്നത്. ആ സമയത്ത് നമുക്ക് പലതും തോന്നും. കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഒരു അമ്മയും കൊച്ചും മരിച്ചപ്പോള്‍ അവരെ ഞാന്‍ മനസ്സില്‍ കുറ്റപ്പെടുത്തുകയായിരുന്നു. ഇത്ര ക്രൂരമായി ആ കൊച്ചിനെയും അവര്‍ കൊന്നുകളഞ്ഞല്ലോ എന്നോര്‍ത്തു. അതിനു ശേഷം ഒരു ധ്യാനത്തിന് പോയപ്പോള്‍ ഒരു കടം കയറിയ വീട്ടില്‍ അപ്പനും അമ്മയും മൂന്നു മക്കളെയും കൊന്ന് ജീവനൊടുക്കിയ കഥ കേട്ടു.

അപ്പോള്‍ അവിടിരുന്നവരൊക്കെ ചോദിച്ചത് എന്തിനാണ് നിങ്ങള്‍ കുഞ്ഞുങ്ങളെ കൂടി കൊന്നത് എന്നായിരുന്നു, അവര്‍ ജീവിച്ച് പൊയ്‌ക്കോട്ടെ. പക്ഷേ ആ മനുഷ്യര് പോയതിന്റെ അവസ്ഥ എന്ന് പറഞ്ഞ് കഴിഞ്ഞാല്‍ ഞാന്‍ അനുഭവിച്ചത് കൊണ്ട് എനിക്കറിയാം. കടം കയറി ജീവനൊടുക്കുന്നതിനെ പറ്റി ചിന്തിക്കുന്ന അവരുടെ മാനസികാവസ്ഥ അത് ഞങ്ങള്‍ അനുഭവിച്ച് കഴിഞ്ഞതാണ്. അപ്പോ എന്തെങ്കിലുമൊക്കെ ചെയ്താലോ എന്ന് വരെ തോന്നിപ്പോകും. അവരോട് പറയാനുള്ളത് ഇതാണ്. നമ്മള്‍ക്കൊരു സെക്കന്റ് ചാന്‍സുണ്ട്. നമ്മള്‍ മരിക്കരുത്.

തൂക്കിക്കൊല്ലുമെന്ന് പറഞ്ഞാലും ജീവനൊടുക്കരുത്. ജീവിതത്തിലൊരു രണ്ടാം ചാന്‍സുണ്ട്. ധന്യ പറഞ്ഞു. അന്ന് അതൊക്കെ മീഡിയയില്‍ വന്നിരുന്നു കുറച്ച് പേര്‍ക്ക് അറിയാം കുറച്ച് പേര്‍ക്ക് അറിയില്ല. ഇവിടെ നിങ്ങള്‍ക്കറിയില്ല. കാരണം ഇവിടെ നിങ്ങള്‍ കേരളത്തിലല്ലാത്തത് കൊണ്ട് അറിയില്ല. ഇവിടെ പത്രത്തില്‍ ഫ്രണ്ട് പേജിലുണ്ടായിരുന്നു. എന്റെ ഫോട്ടോ ഉള്‍പ്പെടെ. അതും എനിക്കേറ്റവും വിഷമമായത്, എന്റെ വിവാഹനിശ്ചയ സാരിയിലുള്ള ഫോട്ടോയായിരുന്നു അവര്‍ പത്രത്തിലിട്ടിരുന്നത്. നന്ദിയുണ്ട്. ആരൊക്കെയാണ് അത് ചെയ്തതെങ്കിലും. നമ്മളെത്ര ആഗ്രഹിച്ചാണ് കല്യാണം കഴിക്കാനുള്ള ഡ്രെസ് ചൂസ് ചെയ്യുന്നത് എന്ന് വിങ്ങി പൊട്ടിക്കൊണ്ട് ധന്യ പറയുന്നു.

Related posts