മോഡലിങ്ങിൽ നിന്നും സിനിമയിലെത്തിയ താരമാണ് ധന്യ മേരി വർഗീസ്. 2003 ലാണ് താരം സിനിമയിൽ എത്തുന്നതെങ്കിലും ശ്രദ്ധിക്കപ്പെട്ടത് 2007 ൽ പുറത്തിറങ്ങിയ തലപ്പാവ് എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് പുറത്തിറങ്ങിയ വൈരം റെഡ് ചില്ലീസ് കേരള കഫേ ദ്രോണ വീട്ടിലേയ്ക്കുളളവഴി പ്രണയം എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. പിന്നീട് മിനിസ്ക്രീൻ സീരിയലുകളിലും താരം എത്തിയിരുന്നു. ഇത്തവണ ബിഗ് ബോസിലെ ഒരു മത്സരാര്‍ത്ഥി കൂടിയാണ് ധന്യ. ഇപ്പോഴിത ചില കേസുകളില്‍പ്പെട്ടപ്പോള്‍ താനും കുടുംബവും അനുഭവിച്ച ദുരിതങ്ങളെ കുറിച്ച് ആദ്യമായി മനസ് തുറന്നിരിക്കുകയാണ് ധന്യ. ബിഗ് ബോസ് വീട്ടില്‍ വെച്ച് സഹ മത്സരാര്‍ഥികള്‍ക്ക് തന്നെ കൂടുതല്‍ പരിചയപ്പെടുത്തികൊടുക്കുന്നതിന്റെ ഭാഗമായി സംസാരിച്ചപ്പോഴാണ് ധന്യ പഴയ അനുഭവങ്ങളെ കുറിച്ച് മനസ്സ് തുറന്നത്.
ഒരു മാഗസീനിന്റെ ഫോട്ടോ ഷൂട്ട് കണ്ടാണ് ആദ്യമായി ഒരു തമിഴ് ചിത്രത്തിലേക്ക് വിളിക്കുന്നത്. അതായിരുന്നു അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. താമര എന്ന നായിക കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ശേഷമായിരുന്നു തലപ്പാവ് സിനിമ സംഭവിച്ചത്. ഈ ചിത്രത്തിലൂടെയാണ് ഞാന്‍ ഒരു ആര്‍ട്ടിസ്റ്റ് ആണെന്ന് പുറംലോകം അറിഞ്ഞത്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സിന്റെ നൂറാമത്തെ എപ്പിസോഡില്‍ ജോണ്‍ ജേക്കബിനെ കാണുന്നത്. ഇത് കഴിഞ്ഞ് ഒരു യുഎസ് പ്രോഗ്രാം ഉണ്ടായിരുന്നു. അവിടെ വെച്ചാണ് ജോണ്‍ പ്രപ്പോസ് ചെയ്യുന്നത്. ഒടുവില്‍ മൂന്ന് മാസത്തിനുള്ളില്‍ വീട്ടുകാര്‍ വിവാഹം കഴിപ്പിച്ചു. സന്തോഷകരമായ ജീവിതമായിരുന്നു. പിന്നീടാണ് ഒരു കമ്പനി തുടങ്ങുന്നത്. കമ്പനിയില്‍ മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു ജോണ്‍. ഒപ്പം അദ്ദേഹത്തിന്റെ അനുജനും ഡാഡിയും. ഷൂട്ടിങ്ങും കാര്യങ്ങളുമായി നടക്കുന്നത് കൊണ്ട് ജോണ്‍ അത്ര ആക്ടീവ് ആയിരുന്നില്ല കമ്പനിയില്‍. 2014 സമയത്ത് പ്രോജക്ടുകള്‍ വര്‍ധിച്ചു. ജോണ്‍ പിന്നെ അതിന്റെ പുറകെ ആയി. അവിടെന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്.
ഡാഡി പറഞ്ഞു കമ്പനിയെ രണ്ടാക്കാമെന്ന്. അതായിരിക്കും നല്ലതെന്നും അദ്ദേഹം പറഞ്ഞു. ശേഷം ഞാനും ജോണുമായി ഒരു കമ്പനി തുടങ്ങി. പിന്നീട് ഗുണ്ടകളെ പോലെയായിരുന്നു കടക്കാര്‍ വീട്ടില്‍ വന്ന് തുടങ്ങിയത്. വീണ്ടും കമ്പനി ഒന്നാക്കി. എന്നാല്‍ കടങ്ങള്‍ക്കൊന്നും കുറവുണ്ടായില്ല. ഇതിനിടയില്‍ ഡാഡി ചെക്ക് കേസില്‍ അകപ്പെട്ടു. ഞാനും ജോണും കേസിന്റെ ഭാഗമായി. നല്ലൊരു വക്കീല്‍ ഉണ്ടായിരുന്നുവെങ്കില്‍ ഞാന്‍ ആ കേസില്‍ ഉണ്ടാകില്ലായിരുന്നു. കാരണം കമ്പനി കാര്യങ്ങളില്‍ ഞാന്‍ ഒന്നും ചെയ്തിട്ടില്ല. എന്റെ വീട്ടില്‍ പോലും ഞാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞില്ല. ഒടുവില്‍ കേസില്‍ ഞാനും പ്രതിയായി. എന്റെ പേര് കൂടി വന്നപ്പോള്‍ പരാതി കൊടുത്തവര്‍ക്ക് വലിയ പബ്ലിസിറ്റി ആയി. അങ്ങനെ എനിക്ക് ജയിലില്‍ കിടക്കേണ്ടി വന്നു. കുറേ ദിവസം. ബിഗ് ബോസിലെ ജയില്‍ ഒന്നും എനിക്ക് ഒന്നുമല്ല. കേസെല്ലാം കഴിഞ്ഞ് ഞാന്‍ ആദ്യം പോയത് മൂന്ന് ദിവസത്തെ ധ്യാനത്തിനായിരുന്നു. അങ്ങനെയാണ് ഏഷ്യാനെറ്റില്‍ പുതിയൊരു സീരിയലില്‍ അഭിനയിക്കാന്‍ അവസരം വന്നത്. സീതാ കല്യാണമായിരുന്നു അത്. ആ സീരിയലിലൂടെയാണ് പിന്നീട് എനിക്ക് ജീവിക്കാനുള്ള ഒരു ത്രാണിയും കോണ്‍ഫിഡന്‍സൊക്കെ ലഭിച്ചത്. ജോണും ഇതിനിടയില്‍ ദയ സീരിയലില്‍ വന്നെത്തി ധന്യ നിറകണ്ണുകളോടെ പറഞ്ഞു.