അങ്ങനെ നടക്കുന്നതിൽ എനിക്ക് വിഷമമുണ്ട്! ജഗമേ തന്തിരത്തെ കുറിച്ച് ധനുഷ്!

തെന്നിന്ത്യൻ സൂപ്പർ താരം ധനുഷ് നായകനായി എത്തുന്ന ചിത്രമാണ് ജഗമേ തന്തിരം. കഴിഞ്ഞ ദിവസമാണ് ധനുഷ് നായകനാകുന്ന ജഗമേ തന്തിരം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ട്വിറ്ററിലൂടെ നടന്നത്. ചിത്രത്തിലെ നായകന്‍ ധനുഷും സംവിധായകന്‍ കാര്‍ത്തി സുബ്ബരാജും ഉള്‍പ്പടെയുള്ള ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെല്ലാം ട്വിറ്ററിലൂടെ ഒന്നിക്കുകയും പ്രേക്ഷകരുമായി വിശേഷങ്ങൾ പങ്കുവച്ചിരുന്നു. ജൂണ്‍ 18 ന് ചിത്രം ഓ ടി ടി പ്ലാറ്റ്‌ഫോമായാ നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്യും. ചിത്രത്തിന് തിയേറ്റര്‍ റിലീസ് കിട്ടാത്തതില്‍ നിരാശയുണ്ട് എന്ന് ധനുഷ് പറയുന്നു. 2020 ല്‍ ചിത്രം റിലീസ് ചെയ്യാനിരുന്നതായിരുന്നു. കൊവിഡ് 19 ന്റെ വ്യാപനവും മറ്റ് ചില പ്രശ്‌നങ്ങളും കാരണം ചിത്രം ഓ ടി ടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യാം എന്ന് നിര്‍മാതാവ് തന്നെ തീരുമാനിക്കുകയായിരുന്നു.

dhanush

ജഗമേ താണ്ഡവം എന്ന ചിത്രത്തിന്റെ റിലീസിനായി ഞാന്‍ ഏറെ നാളായി കാത്തിരിയ്ക്കുകയായിരുന്നു. കുറച്ച് കൂടെ നല്ലൊരു സാഹചര്യത്തില്‍ ചിത്രം റിലീസ് ചെയ്യാമായിരുന്നു എന്ന കാര്യത്തില്‍ എനിക്കല്‍പം നിരാശയുണ്ട്. പക്ഷെ സാരമില്ല, ചിത്രം നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്യുകയാണല്ലോ. ഓ ടി ടി റിലീസ് ആയതുകൊണ്ട് തന്നെ ചിത്രം ഒരുപാട് ആളുകളിലേക്ക് പെട്ടന്ന് എത്തുകയും, ഈ പ്രതികൂല സാഹചര്യത്തില്‍ നേരീയ ആശ്വാസം നല്‍കുകയും ചെയ്യും’ എന്നാണ് ചിത്രത്തിന്റെ റിലീസിനെ കുറിച്ച് ധനുഷ് പ്രതികരിച്ചത്. ലണ്ടനും മധുരൈയും പശ്ചാത്തലമാക്കി ഒരുക്കിയ ഗ്യാങ്സ്റ്റര്‍ ചിത്രമാണ് ജഗമേ താണ്ഡവം. സുരുളി എന്ന കഥാപാത്രത്തെയാണ് ധനുഷ് ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്.

Dhanush's film with Karthik Subbaraj titled 'Jagame Thanthiram' | Tamil  Movie News - Times of India

കഥാപാത്രത്തെ എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു എന്നും, സംവിധായകന്‍ കാര്‍ത്തിക് സിബ്ബരാജിനോട് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കണമെന്നും ഞാന്‍ അടിക്കടി പറഞ്ഞിരുന്നു എന്നും ധനുഷ് പറയുന്നു. സിനിമ എല്ലാവര്‍ക്കും ഇഷ്ടപ്പെടും എന്നെനിക്ക് അത്രയേറെ ഉറപ്പുണ്ട് എന്നാണ് ധനുഷ് പറഞ്ഞത്. കാര്‍ത്തിക് സുബ്ബരാജിനെ കൂടാതെ ചിത്രത്തിന്റെ സംഗീത സംവിധായകന്‍ സന്തോഷ് നാരായണനെയും മറ്റ് സാങ്കേതിക പ്രവര്‍ത്തകരെയും ചിത്ത്രതില്‍ അഭിനയിച്ച ഓരോ താരങ്ങളെയും ധനുഷ് പ്രശംസിച്ചു. വൈ നോട്ട് സ്റ്റുഡിയോയുടെ ബാനറില്‍ ശശികാന്ത് ആണ് ജഗമേ താണ്ഡവം എന്ന ചിത്രം നിര്‍മിയ്ക്കുന്നത്. ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ്ജ്, കലയരസന്‍ തുടങ്ങിയവരും കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ ജെയിംസ് കൊസ്‌മോ അതിഥി വേഷത്തിലും എത്തുന്നു.

 

Related posts