കൊലവെറിക്ക് ശേഷം ഒരു സൂപ്പർ ഹിറ്റ് പാട്ടുമായി ധനുഷ് വീണ്ടും !

മാരി സെൽവരാജ് ,ധനുഷിനെ നായകനാക്കി ഒരുക്കുന്ന ‘കർണ്ണനി’ലെ പുതിയ ഗാനം എത്തി.സന്തോഷ് നാരായണൻ സംഗീതം പകർന്നിരിക്കുന്ന ചിതത്തിലെ ഗാനങ്ങൾ രചിച്ചിക്കുന്നത് യുഗഭാരതിയാണ്. ധനുഷും മീനാക്ഷി ഇളയരാജയും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനം ആരംഭിക്കുന്നത് ‘തട്ടാൻ തട്ടാൻ ‘എന്ന വരികളോടെ ആണ്. ചിത്രത്തിലെ ഇതിന് മുൻപ് ഇറങ്ങിയ ‘യേൻ ആളു പണ്ടാരത്തി ‘ എന്ന ഗാനവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.


ചിത്രത്തിലെ 2 പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മലയാളത്തിലെ പ്രമുഖ താരങ്ങൾ ആണ്.മലയാളികൾക്ക് പ്രിയങ്കരി ആയ രജീഷ വിജയനാണ് ചിത്രത്തിലെ നായിക. നടനും സംവിധായകനും ആയ ലാലും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നടരാജൻ സുബ്രഹ്മണ്യൻ, യോഗി ബാബു എന്നിവരാണ്. വി ക്രിയേഷന്റെ ബാനറിൽ കലൈപ്പുലി എസ് താണുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തേനി ഈശ്വർ ഛയാഗ്രഹണം നിർവഹിച്ചിരിക്കുന്നു. സെൽവ ആർ. കെ എഡിറ്റിങ്ങും താരാമലിംഗം കലാസംവിധാനവും ദിലീപ് സുബ്ബരായൻ ആക്ഷൻ കൊറിയോഗ്രാഫിയും കൈകാര്യം ചെയ്തിരിക്കുന്നു. ചിത്രം ഏപ്രിലിൽ തീയേറ്ററുകളിൽ എത്തും.

Related posts