തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം തമിഴ് നടൻ വിജയ് എത്തിയത് സൈക്കിളില്‍. നിയന്ത്രിക്കാൻ പറ്റാത്ത അത്രയും ആരാധകരാണ് താരത്തെ കണ്ടതോടെ ഒഴുകിയെത്തിയത്. ഒടുവിൽ പോലീസ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത് ലാത്തി ഉപയോഗിച്ചാണ്. ഇലെക്ഷൻ ദിനത്തിൽ താരത്തിന്റെ സൈക്കിൾ യാത്ര ഇപ്പോൾ ഏറെ ശ്രദ്ധയാകർച്ചിരിക്കുവാണ്.
ഇതിനിടയിൽ വിജയ് സൈക്കിളിൽ എത്തിയത് പെട്രോൾ വിലവർദ്ധനവിന് എതിരെയുള്ള പ്രതിഷേധമായിട്ടാണ് പലരും കണക്കാക്കുന്നത്. എന്നാൽ ഇതിൽ ഇതുവരെ വിജയ് തന്റെ പ്രതികരണം അറിയിച്ചിട്ടില്ല. എന്നാൽ വിജയിയുടെ വീടിന്റെ അടുത്ത് തന്നെയാണ് പോളിങ് ബൂത്ത്. ആയതിനാൽ ആണ് താരം സൈക്കിളിൽ പോയതെന്ന് ആണ് ചിലർ പറയുന്നത്. എന്ത് തന്നെയായാലും താരത്തിന്റെ ഈ സൈക്കിൾ യാത്ര ഇപ്പോൾ വൈറലായി മാറിയിരിക്കുവാണ്.