മാഷേ എന്നും താങ്കൾ എന്നുമൊക്കെ വിളിക്കുന്നത് നിർത്തിക്കൂടേ! കിടിലൻ മറുപടിയുമായി ദേവിക!

ദേവിക നമ്പ്യാര്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ്. താരം ഇപ്പോൾ അഭിനയിക്കുന്നത് രാക്കുയില്‍ എന്ന പരമ്പരയിലാണ്. ഇപ്പോള്‍ നടിയുടെ വിവാഹ വിശേഷങ്ങളാണ് ശ്രദ്ധേയമാകുന്നത്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഗായകന്‍ വിജയ് മാധവാണ് ദേവികയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് വളരെ ലളിതമായിട്ടായിരുന്നു വിവാഹം നടന്നത്. പരസ്പരം അറിയാവുന്നവര്‍ ആയിരുന്നെങ്കിലും വീട്ടുകാര്‍ പറഞ്ഞ് ഉറപ്പിച്ച വിവാഹമായിരുന്നു. വിവാഹ ശേഷം പല അഭിമുഖങ്ങളിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു.

ഇപ്പോളിതാ ഇവരുടെ പുതിയ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. മാഷേ എന്നും താങ്കൾ എന്നുമൊക്കെ വിളിക്കുന്നത് നിർത്തിക്കൂടേയെന്ന് കുറേ പേർ എന്നോട് ചോദിച്ചിരുന്നു. മാഷേന്ന് വിളിക്കുന്നതിൽ എന്റെ വീട്ടിലൊക്കെ പ്രശ്‌നമാണ്. ബഹുമാനത്തോടെയാണ് താങ്കൾ എന്ന് വിളിക്കുന്നത്. അത് മാറ്റാൻ ഞാൻ നോക്കുന്നുണ്ടെന്ന് ദേവിക പറഞ്ഞപ്പോൾ കുഴപ്പമില്ല അത് ഗ്രാജ്വലി മാറിക്കോളുമെന്നായിരുന്നു വിജയ് പറഞ്ഞത്. താങ്കൾ എ്ന്നത് ഞാനും ഉപയോഗിക്കുന്ന വാക്കാണ്. അവര് പറയുന്നത് അവരുടെ കാഴ്ചപ്പാടിൽ ശരിയാണെന്നും വിജയ് പറഞ്ഞിരുന്നു.

പണ്ടത്തപ്പോലെ പാടി അഭിനയിക്കാൻ പറ്റുന്നില്ല, വ്‌ളോഗിനോടാണ് കൂടുതൽ താൽപര്യം. ആഭിജാ പാട്ട് ചുമ്മാ ചെയ്തതാണ്. തല കട്ടാവുന്നതിനെക്കുറിച്ച് ദേവിക പറഞ്ഞപ്പോൾ അതാണ് നല്ലത്, തലയിൽ മുടി ഇല്ലല്ലോ, എന്നോട് എത്ര പേർ പറഞ്ഞിരിക്കുന്നു ഇത്. വിഗ് വെച്ചാൽ എനിക്ക് ബുദ്ധിമുട്ടാണ്, ട്രാൻസ്പ്ലാന്റ് ചെയ്യാൻ എനിക്ക് പേടിയാണ്, ഒരുപാട് പേർ പറയുന്നുണ്ട്. എന്തായാലും നോക്കാമെന്നായിരുന്നു വിജയിന്റെ മറുപടി.

Related posts