കുഞ്ഞിനെ കേൾപ്പിക്കാനായി പാട്ടുപഠിക്കുന്ന ദേവികയുടെ വീഡിയോയുമായി വിജയ് മാധവ്!!

മിനിസ്ക്രീൻ പരമ്പരകളിലൂടെ മലയാളികളുടെ മനസ്സിലിടം നേടിയ നടിയാണ് ദേവിക നമ്പ്യാർ. അടുത്തിടെയാണ് ദേവികയും ഗായകൻ വിജയ് മാധവും വിവാഹിതരായത്. ഇരുവരും ഒരുമിച്ച് ഒരുപാട് അഭിമുഖങ്ങൾ നൽകിയിരുന്നു. താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് രാക്കുയിൽ എന്ന പാരമ്പരയിലാണ്. തുളസി എന്ന കഥാപാത്രത്തെയാണ് ദേവിക അവതരിപ്പിക്കുന്നത്. ഇപ്പോൾ മറ്റൊരു സന്തോഷത്തിലാണ് താരം. തങ്ങൾ അച്ഛനും അമ്മയുമാകാൻ പോകുന്ന കാര്യം അടുത്തിടെയാണ് താരം ആരാധകരെ അറിയിച്ചത്.

Actress Devika Nambiar gets engaged to musician Vijay Madhav

ഇപ്പോളിതാ കുഞ്ഞിനെ കേൾപ്പിക്കാനായി പാട്ടുപഠിക്കുന്ന ദേവികയുടെ വീഡിയോയുമായെത്തിയിരിക്കുകയാണ് വിജയ് മാധവ്. മൊബൈലിൽ നോക്കി പാട്ടുപഠിക്കുന്ന ദേവികയുടെ വീഡിയോയായിരുന്നു വിജയ് പങ്കുവെച്ചത്. കുട്ടിയെ പാട്ട് കേൾപ്പിക്കാൻ കഷ്ടപ്പെട്ട് പാട്ടുപഠിക്കുന്ന ഒരു പാവം ഗർഭിണിയെന്ന ക്യാപ്ഷനോടെയായാണ് വീഡിയോ പങ്കുവെച്ചത്.
വീഡിയോ ചെയ്യുന്നത് നിർത്തിയോ എന്ന തരത്തിൽ ചോദ്യങ്ങൾ വന്നിരുന്നു. അതോടെയായിരുന്നു ദേവികയും വിജയും പുതിയ വീഡിയോയുമായെത്തിയത്. ഞങ്ങൾക്കൊരു കുഞ്ഞ് ജനിക്കാൻ പോവുകയാണെന്നായിരുന്നു ഇരുവരും പറഞ്ഞത്. കഴിക്കുക, ഛർദ്ദിക്കുക, കിടക്കുക ഇതായിരുന്നു തന്റെ അവസ്ഥയെന്നായിരുന്നു ദേവിക പറഞ്ഞത്. ഭാര്യയുടെ അവസ്ഥ അത്ര നല്ലതല്ലാത്തതിനാലാണ് വ്‌ളോഗ് മുടങ്ങിയതെന്നായിരുന്നു വിജയ് മാധവ് പറഞ്ഞത്.

തുടക്കത്തിലെ അസ്വസ്ഥതകളൊക്കെ മാറി വരുന്നുണ്ടെന്ന് പിന്നീട് ദേവിക പറഞ്ഞിരുന്നു. അധികം ദൂരേക്കൊന്നും പോവാതെ ചെറിയ ദൂരമൊക്കെ ഡ്രൈവ് ചെയ്യുന്നുണ്ട്. ഡ്രൈവിംഗ് സീറ്റിലിരിക്കുമ്പോഴാണ് കൂടുതൽ സൗകര്യം തോന്നുന്നത്. ട്രാഫിക് ബ്ലോക്കില്ലാത്ത സമയം നോക്കിയാണ് ഞങ്ങൾ ഇറങ്ങുന്നതെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് രണ്ടുപേരും. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ഇരുവരും തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഒരിക്കെ തങ്ങളുടേത് പ്രണയവിവാഹമല്ലെന്ന് ഇരുവരും പറഞ്ഞിരുന്നു. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയിട്ടുള്ള ആളാണ് വിജയ് മാധവ്. പാട്ട് മാത്രമല്ല സംഗീത സംവിധാനവും യോഗയുമായൊക്കെ മുന്നോട്ട് പോയിക്കൊണ്ടിരുന്ന തനിക്ക് ആരാധികമാരൊക്കെ ഉണ്ടായിരുന്നെന്നും എന്നാൽ പ്രണയബന്ധങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും വിജയ് നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.

Related posts