സുരേഷ് ഗോപി എനിക്ക് ആഹാരം വാരി തന്നിട്ട് എന്നോട് പറഞ്ഞത് ഇങ്ങനെ! ദേവിക മനസ്സ് തുറക്കുന്നു!

മിനിസ്ക്രീൻ പരമ്പരകളിലൂടെ മലയാളികളുടെ മനസ്സിലിടം നേടിയ നടിയാണ് ദേവിക നമ്പ്യാർ. അടുത്തിടെയാണ് ദേവികയും ഗായകൻ വിജയ് മാധവും വിവാഹിതരായത്. ഇരുവരും ഒരുമിച്ച് ഒരുപാട് അഭിമുഖങ്ങൾ നൽകിയിരുന്നു. താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് രാക്കുയിൽ എന്ന പാരമ്പരയിലാണ്. തുളസി എന്ന കഥാപാത്രത്തെയാണ് ദേവിക അവതരിപ്പിക്കുന്നത്. കുഞ്ഞതിഥിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് താരങ്ങൾ. ഇപ്പോളിതാ ഇവരുടെ പുതിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്, വാക്കുകളിങ്ങനെ, യാത്രകളൊക്കെ പോവുമ്പോൾ ഞാൻ ഛർദ്ദിക്കുന്നുണ്ടായിരുന്നു. ഗർഭിണിയാണോ എന്ന സംശയമുണ്ടെന്ന് ഞാൻ പറഞ്ഞപ്പോൾ ഒന്ന് പോവുന്നുണ്ടോ, വെറുത പറയാതെയെന്നായിരുന്നു മാഷ് പറഞ്ഞത്. ഭക്ഷണം കഴിച്ചതിന്റെ പ്രശന്ം കൊണ്ടായിരിക്കും ഛർദ്ദി എന്നായിരുന്നു കരുതിയത്. നാട്ടിലെത്തിയപ്പോഴും ഛർദ്ദിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് ഡോക്ടറുടെ അടുത്തേക്ക് പോയത്. എല്ലാവരോടും പറഞ്ഞോളൂ ദേവിക പ്രഗ്നന്റാണെന്ന് എന്നായിരുന്നു ഡോക്ടർ പറഞ്ഞത്.

പ്രഗ്നൻസി കിറ്റ് വെച്ച് ടെസ്റ്റ് ചെയ്യാനൊന്നും സമ്മതിച്ചിരുന്നില്ല. അതൊക്കെ ഉഡായിപ്പാണ്. എനിക്ക് ഡോക്ടറുടെ അടുത്ത് തന്നെ പോയി അറിഞ്ഞാൽ മതിയെന്നായിരുന്നു പറഞ്ഞത്. അതിൽ പോസിറ്റീവ് കണ്ട് ആശുപത്രിയിൽ പോയി നെഗറ്റീവാകേണ്ടല്ലോ എന്ന് കരുതിയാണ്. ഞാനും ഡോക്ടറും ഇത് പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ പ്രഗ്നന്റാണെന്ന് അറിയിച്ചപ്പോൾ രണ്ടുമൂന്ന് പേരുടെ എക്‌സൈറ്റ്‌മെന്റ് ഞാൻ പറയാം. സുരേഷ് ഗോപിയുടെ വീട്ടിലേക്ക് ഞാൻ പോയിരുന്നു. ആണോയെന്നായിരുന്നു ഇരുവരും സന്തോഷത്തോടെ ചോദിച്ചു. എന്റെ കണ്ണ് നിറഞ്ഞുപോയിരുന്നു. അദ്ദേഹം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. എനിക്ക് വാരിത്തന്നിട്ട് ഇത് നിനക്കല്ല, നിന്റെ ഉള്ളിലിരിക്കണ ആൾക്കാണെന്ന് പറഞ്ഞു. ഭയങ്കര സന്തോഷമായിരുന്നു എനിക്ക്. പിന്നെ എന്റെ കസിനും നല്ല ത്രില്ലിലായിരുന്നു.

ആദ്യത്തെ മൂന്ന് മാസം നല്ല ബുദ്ധിമുട്ടുകളായിരുന്നു. ഇമോഷണൽ ചെയ്ഞ്ചുണ്ടായിരുന്നു. മാഷിന് നടു ഉളുക്കിയതിനാൽ മാഷും സൈഡായിരുന്നു. മാഷേ ഞാൻ ഗർഭിണിയാണെന്ന് പറഞ്ഞ് ഞാൻ ഇമോഷണലാവുമായിരുന്നു. ഞാൻ ചീത്ത വിളിച്ചതിനൊക്കെയുള്ള പണിഷ്‌മെന്റാണ് ഇതെന്നായിരുന്നു ഞാനാദ്യം കരുതിയത്. അനങ്ങിയാൽ പ്രശ്‌നമാണ്. മനപ്പൂർവ്വം പ്രശ്‌നമുണ്ടാക്കുകയാണോ എന്നൊക്കെയായിരുന്നു കരുതിയത്. മാഷിന്റെ അനിയത്തിയെ വിളിച്ച് ഞാൻ പരാതി പറയുമായിരുന്നു. അപ്പോൾ അവളാണ് മാഷിനോട് ഹോർമോൺ ചെയ്ഞ്ചിനെക്കുറിച്ചൊക്കെ പറഞ്ഞത്.

Related posts