എല്ലാവരും കരുതും പോലെ വിജയിയുടെ പാട്ടിലല്ല താൻ വീണതെന്ന് ദേവിക!

ദേവിക നമ്പ്യാര്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ്. താരം ഇപ്പോൾ അഭിനയിക്കുന്നത് രാക്കുയില്‍ എന്ന പരമ്പരയിലാണ്. ഇപ്പോള്‍ നടിയുടെ വിവാഹ വിശേഷങ്ങളാണ് ശ്രദ്ധേയമാകുന്നത്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഗായകന്‍ വിജയ് മാധവാണ് ദേവികയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് വളരെ ലളിതമായിട്ടായിരുന്നു വിവാഹം നടന്നത്. പരസ്പരം അറിയാവുന്നവര്‍ ആയിരുന്നെങ്കിലും വീട്ടുകാര്‍ പറഞ്ഞ് ഉറപ്പിച്ച വിവാഹമായിരുന്നു. വിവാഹ ശേഷം പല അഭിമുഖങ്ങളിലും ഇരുവരും ഒരുമിച്ചെത്തി. കല്യാണത്തിന് ശേഷം എന്തായിരിക്കുമെന്ന് അറിയാൻ രണ്ട് മാസം ട്രയൽ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ ദേവികയുടെ വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്.

പരിചയപ്പെട്ട കാലം മുതൽ മാഷേ എന്ന് വിളിച്ച് തുടങ്ങിയതിനാൽ വിവാഹം കഴിഞ്ഞിട്ടും ദേവിക ഭർത്താവിനെ മാഷ് എന്നാണ് വിളിക്കുന്നത്. അടുത്തിടെ പല അഭിമുഖങ്ങളിലൂടെയുമായി ഭർത്താവ് വാങ്ങി തന്ന സമ്മാനങ്ങളും ജീവിത രീതികളെ കുറിച്ചുമൊക്കെ നടി പങ്കുവെച്ചിരുന്നു. എല്ലാവരും കരുതും പോലെ വിജയിയുടെ പാട്ടിലല്ല താൻ വീണതെന്നാണ് ദേവിക വെളിപ്പെടുത്തുന്നത്. ‘അദ്ദേഹം ആള് വളരെ ജെനുവിൻ ആണ്. അതാണ് വിജയ് മാധവിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമെന്നാണ് നടി പറയുന്നത്. ഓവറായി എക്സാജുറേറ്റ് ചെയ്യുകയോ മാനിപ്പുലേറ്റ് ചെയ്യുകയോ, മാറി ചിന്തിക്കുകയോ പ്രവൃത്തിക്കുകയോ ഒന്നുമായിരുന്നില്ല. സാധാരണ രീതിയിൽ സംസാരിക്കാനും ഇടപഴകാനും കഴിയുന്നുണ്ടോ എന്ന് നോക്കുകയായിരുന്നു. അതിൽ പ്രശ്നം ഒന്നും തോന്നാതിരുന്നപ്പോഴാണ് കല്യാണ കാര്യം വീട്ടിൽ പറഞ്ഞത്. പിന്നെ എല്ലാം ഒരു അറേഞ്ച്ഡ് മാരേജിന്റെ ലൈനിലാണ് നടന്നത് എന്നും ദേവിക വ്യക്തമാക്കുന്നു.

ഞങ്ങളുടേത് പ്രണയ വിവാഹമല്ല എന്ന് നേരത്തെ ദേവിക വ്യക്തമാക്കിയിരുന്നു. പരിണമം എന്ന പരമ്പരയിൽ അഭിനയിക്കുന്നതിനിടെയാണ് ദേവിക് വിജയിയെ പരിചയപ്പെടുന്നത്. പരമ്പരയിൽ ദേവിക ഗാനമാലപിച്ചിരുന്നു. പാട്ട് പഠിക്കാനായി പോയപ്പോഴാണ് നടി വിജയിയെ പരചിയപ്പെടുന്നത്. ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളാണ് റിയാലിറ്റി ഷോ സമ്മാനിച്ചത്. പെട്ടെന്നായിരുന്നു പ്രശസ്തനായി മാറിയത്. കുറേ ആരാധികമാരൊക്കെയുണ്ടായിരുന്നു. അന്നൊന്നും ആരുമായി പ്രണയമുണ്ടായിരുന്നില്ല. എന്റെ സ്വഭാവം വെച്ച് അങ്ങനെ പ്രണയം വർക്കൗട്ടാവില്ലെന്നായിരുന്നു വിജയ് മാധവ് പറഞ്ഞത്. എൻഗേജ്മെന്റിന് ശേഷമായി വിശേഷങ്ങൾ പങ്കിട്ട് ദേവികയും വിജയും എത്തിയിരുന്നു. ഇത് കലങ്ങുന്നില്ലല്ലോ, നിങ്ങൾക്ക് വേണമെങ്കിൽ തീരുമാനിക്കാം, ഇതിപ്പോൾ എൻഗേജ്മെന്റ് കഴിഞ്ഞതല്ലേയുള്ളൂവെന്ന് വിജയ് തന്നോട് പറഞ്ഞിരുന്നതായി ദേവിക പറഞ്ഞിരുന്നു.

Related posts