സുഖമാണോ എന്ന് ചോദിക്കുന്നതിന് പകരം അയ്യോ ഇതെന്തൊരു തടിയാണ്, എവിടെ നിന്നാണ് റേഷൻ വാങ്ങുന്നത് എന്നൊക്കെയാണ് ചോദിക്കുന്നത്! മനസ്സ് തുറന്ന് ദേവിചന്ദന!

ദേവി ചന്ദന മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ്. കോമഡി സ്‌കിറ്റുകളിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായത്. പിന്നീട് താരം അഭിനയത്തിലേക്ക് തിരിയുകയായിരുന്നു. മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലുമായി താരം സജീവമായി. അഭിനേത്രിയെന്നതിൽ ഉപരി മികച്ച ഒരു നര്‍ത്തകി കൂടിയാണ് താരം. നിലവിൽ എഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പൗർണമിത്തിങ്കൾ എന്ന പരമ്പരയിലാണ് നടി അഭിനയിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് നടി വസന്ത മല്ലിക എന്ന നെഗറ്റീവ് കഥാപാത്രവുമായി എത്തിയിരിക്കുന്നത്. വില്ലത്തി റോളാണെങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് വസന്ത മല്ലിക എന്ന വില്ലത്തിക്ക് ലഭിക്കുന്നത്. ഗായകനായ കിഷോര്‍ വര്‍മയാണ് ദേവി ചന്ദനയുടെ ഭര്‍ത്താവ്. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതര്‍ ആയത്.

തങ്ങളുടെ പ്രണയ കാലത്തെക്കുറിച്ച് ദേവി ചന്ദനയും കിഷോറും പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ദേവി ചന്ദനയെ ആദ്യം കണ്ടപ്പോഴൊക്കെ താൻ അകൽച്ച കാണിച്ചിരുന്നെന്ന് കിഷോർ പറഞ്ഞു. ഞാനധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു. പിന്നെ ഇവർ സിനിമാ-സീരിയലെന്ന വേറൊരു മേഖലയിലാണല്ലോ. ഇഷ്ടം പാട്ടായത് കൊണ്ട് അതിലേക്കുള്ളവരോടായിരുന്നു അട്രാക്ഷൻ. ഒരു മാസം ​ഗൾഫിൽ ഒരുമിച്ചുണ്ടായിരുന്നിട്ട് നമ്മൾ സംസാരിച്ചിട്ടേ ഇല്ല. കാണുമ്പോൾ ഹായ്, ഹലോ എന്ന് മാത്രം പറയും. പിന്നീട് ഇതേ ടീം തന്നെ യുഎസ് ട്രിപ്പ് പോയി. അവിടെ ഞങ്ങൾ 13 പേരും ഒരു വില്ലയിൽ ഒരുമിച്ചാണ് താമസിച്ചത്. അങ്ങനെ വരുമ്പോൾ ഒരു കാപ്പിക്കൊക്കെ ആശ്രയിക്കണമായിരുന്നു. അങ്ങനെയാണ് ദേവി ചന്ദനയുമായി അടുത്തതെന്ന് കിഷോർ പറഞ്ഞു.

ഇതേക്കുറിച്ച് ദേവി ചന്ദനയും സംസാരിച്ചു. പൊതുവെ പാത്രം കഴുകാനും വസ്ത്രം അലക്കാനും പുരുഷൻമാർക്ക് പൊതുവെ മടിയാണ്. ഷോയിൽ ഞങ്ങൾ അ‍ഞ്ച് പെൺകുട്ടികളുണ്ട്, വീക്കെന്റിൽ മാത്രമേ ഷോയുള്ളൂ. തിങ്കൾ മുതൽ വ്യാഴം വരെ ഞങ്ങൾ ഫ്രീയാണ്. ഞങ്ങൾ അഞ്ച് പേരുമാണ് കൂട്ടത്തിലെ എല്ലാവരെയും ടേക്ക് കെയർ ചെയ്തിരുന്നത്. പിന്നെ ഇടയ്ക്കൊക്കെ ഇദ്ദേഹം ചെയ്തൊക്കെ പഠിച്ചോ വേണ്ടി വരും എന്നൊക്കെ പറഞ്ഞു. ഇതെന്താ ഇങ്ങനെ ചോദിക്കുന്നതെന്ന് തോന്നി. പിന്നെ മനസ്സിലായെന്നും ദേവി ചന്ദന പറഞ്ഞു. ഹിന്ദി നന്നായി അറിയാവുന്ന വ്യക്തിയാണ് ദേവി ചന്ദന. ഹിന്ദി ​ഗാനങ്ങൾ പാടിയാണ് തങ്ങൾ കൂടുതൽ അടുത്തതെന്നും കിഷോർ പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് നൽകിയ ഈ അഭിമുഖം സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുകയാണ്. അടുത്തിടെ താൻ നേരിടേണ്ടി വന്ന ബോഡി ഷെയ്മിം​ഗിനെക്കുറിച്ച് ദേവി ചന്ദന പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു.വണ്ണം കൂടിയിരിക്കുമ്പോൾ വല്ലാത്ത ബോഡി ഷെയ്മിം​ഗാണ് നേരിടുക. ആദ്യമായി കാണുന്നവരോ, കുറേക്കാലത്തിന് ശേഷം കാണുന്നവരോ ആദ്യം സുഖമാണോ എന്ന് ചോദിക്കുന്നതിന് പകരം അയ്യോ ഇതെന്തൊരു തടിയാണ്, എവിടെ നിന്നാണ് റേഷൻ വാങ്ങുന്നത് എന്നൊക്കെയാണ് ചോദിക്കുന്നത്.

Related posts