ദാമ്പത്യം എന്നെ പലതും പഠിപ്പിച്ചു! ദേവി ചന്ദന പറയുന്നു!

ദേവി ചന്ദന മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ്. കോമഡി സ്‌കിറ്റുകളിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായത്. പിന്നീട് താരം അഭിനയത്തിലേക്ക് തിരിയുകയായിരുന്നു. മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലുമായി താരം സജീവമായി. അഭിനേത്രിയെന്നതിൽ ഉപരി മികച്ച ഒരു നര്‍ത്തകി കൂടിയാണ് താരം. ഗായകനായ കിഷോര്‍ വര്‍മയാണ് ദേവി ചന്ദനയുടെ ഭര്‍ത്താവ്. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതര്‍ ആത്. ഇവര്‍ ദാമ്പത്യ ജീവിതം 16 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഇപ്പോള്‍ ജീവിതത്തിന്റെ മാറ്റങ്ങളെ കുറിച്ചുപം കുടുംബ ജീവിതത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ദേവി ചന്ദന. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പടുത്തല്‍.

ദേവി ചന്ദനയുടെ വാക്കുകള്‍ ഇങ്ങനെ, ‘ദാമ്പത്യം എന്നെ പലതും പഠിപ്പിച്ചു. സന്തോഷങ്ങളും ദുഖങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെ ചേര്‍ന്നതാണ് ദാമ്ബത്യം. പ്രശ്‌നങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമൊക്കെ ഉണ്ടാകുമ്പോള്‍ നമ്മള്‍ അതിനെ എങ്ങനെ നേരിടുന്നു എന്നത് പ്രധാനമാണ്. അവ നീണ്ടുപോകാതെ എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. മനസ് തുറന്ന് സംസാരിച്ചാല്‍ തീരാത്ത പ്രശ്‌നങ്ങളില്ല. ദാമ്പത്യത്തിലും ഒരു സ്‌പേസ് വേണം. പങ്കാളിയുടെ മനോവികാരങ്ങളെ ബഹുമാനിക്കാന്‍ സാധിക്കണം. പരസ്പരം ആത്മാര്‍ഥത ഉണ്ടാകണം. അങ്ങനെ ആണെങ്കില്‍ ദാമ്പത്യം വളരെ സുഖമമായി മുന്നോട്ട് പോകും.ഞങ്ങള്‍ ഒറ്റയ്ക്ക് തീരുമാനങ്ങള്‍ എടുക്കാറില്ല. കരിയറുമായി ബന്ധപ്പെട്ടതാകട്ടെ… വ്യക്തി ജീവിതത്തിലേതാകട്ടെ… ഞാനും കിഷോറും ചര്‍ച്ച ചെയ്യും. അതിനുശേഷമാണ് തീരുമാനത്തിലേക്ക് എത്തുക. അവസാന തീരുമാനം അവരവരുടെ തന്നെയായിരിക്കും. പരസ്പര ബഹുമാനവും സ്വാതന്ത്ര്യവുമൊക്കെ നിലനിര്‍ത്തിയാണ് ദാമ്പത്യം മുന്നോട്ട് കൊണ്ടുപോകുന്നത്.

ഞാന്‍ യുട്യൂബ് ചാനല്‍ തുടങ്ങാന്‍ തീരുമാനിച്ചെന്ന് പറഞ്ഞപ്പോള്‍ അതിനു വേണ്ടി ഒരുപാട് സ്‌ട്രെയിന്‍ എടുക്കുകയോ വിഷമിക്കുകയോ ചെയ്യല്ലേ എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്. ചാനല്‍ തുടങ്ങുമ്‌ബോള്‍ അതെല്ലാം നേരിടാന്‍ തയാറാകണമെന്നും കിഷോര്‍ ഓര്‍മിപ്പിച്ചു. ചാനല്‍ തുടങ്ങിയതിനുശേഷം എല്ലാത്തിനും അദ്ദേഹം ഒപ്പമുണ്ട്. ഞങ്ങള്‍ ഒന്നിച്ച് കവര്‍ സോങ് ചെയ്തിരുന്നു. ഇന്റര്‍വ്യൂ ആയാലും ട്രാവല്‍ വ്‌ലോഗ് ആയാലും കിഷോറും ഒപ്പമുണ്ടാകും. രണ്ടര വര്‍ഷം മുമ്പാണ് വെയിറ്റ് ലോസ് മേക്കോവര്‍ ചെയ്തത്. ഇപ്പോള്‍ ഹെയര്‍സ്‌റ്റൈല്‍ ഒന്നുമാറ്റി. അങ്ങനെ അതെല്ലാം ഒരോ സാഹചര്യത്തിന് അനുസരിച്ച് ചെയ്യുന്ന കാര്യങ്ങളാണ്. അല്ലാതെ നാളെ രൂപത്തില്‍ മാറ്റം വരുത്തിയേക്കാം എന്ന കരുതി ഒന്നും ചെയ്യാറില്ല. കോവിഡും ലോക്ഡൗണും കാരണം വീട്ടിലിരുന്നപ്പോള്‍ സ്വയം ശ്രദ്ധിക്കാന്‍ സമയം കിട്ടി. അതാണ് ഇപ്പോഴുള്ള മാറ്റത്തിന് കാരണം. നമ്മള്‍ നമ്മളെ ശ്രദ്ധിക്കുമ്‌ബോള്‍ മാറ്റം സ്വാഭാവികമാണ്. പിന്നെ ഇപ്പോള്‍ യുട്യൂബ് ചാനലുണ്ട്. അതിനുള്ള കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്നതും ഒരു തരത്തില്‍ ഇതിന് കാരണമായത്.

Related posts