പച്ചവെള്ളം കുടിച്ച്‌ വണ്ണം വെച്ചതല്ല, നന്നായി ഭക്ഷണം കഴിച്ച്‌ വണ്ണം വെച്ചതാണ് ! ദേവി ചന്ദനയുടെ വാക്കുകൾ വൈറലായി മാറുന്നു!

ദേവി ചന്ദന മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ്. കോമഡി സ്‌കിറ്റുകളിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായത്. പിന്നീട് താരം അഭിനയത്തിലേക്ക് തിരിയുകയായിരുന്നു. മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലുമായി താരം സജീവമായി. അഭിനേത്രിയെന്നതിൽ ഉപരി മികച്ച ഒരു നര്‍ത്തകി കൂടിയാണ് താരം. ഗായകനായ കിഷോര്‍ വര്‍മയാണ് ദേവി ചന്ദനയുടെ ഭര്‍ത്താവ്. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതര്‍ ആയത്.

ഇപ്പോളിതാ തന്റെ ശരീരത്തെക്കുറിച്ച് പറയുകയാണ് ദേവി ചന്ദന. പലരും പറയുന്ന പോലെ പച്ചവെള്ളം കുടിച്ച്‌ വണ്ണം വെച്ചതല്ല, നന്നായി ഭക്ഷണം കഴിച്ച്‌ വണ്ണം വെച്ചതാണ്. നല്ലതു പോലെ ഡയറ്റ് ഒക്കെ എടുത്ത് മുപ്പത് കിലോയോളം കുറക്കാൻ സാധിച്ചിരുന്നുവെന്നും നടി പറഞ്ഞു.


ഇടക്ക് ന്യൂമോണിയ വന്നതോടെ താളം തെറ്റി, പക്ഷേ വേണമെന്ന് വിചാരിച്ചാല്‍ വണ്ണം കുറക്കാനാകുമെന്നും ദേവി പറഞ്ഞു. വണ്ണം കുറച്ച്‌ കഴിഞ്ഞാലും എന്തുപറ്റി, ഷുഗറാണോ എന്നൊക്കെ ആളുകള്‍ ചോദിക്കുമെന്നും അത് വലിയ പ്രശ്നമാണെന്നും താരം, മറ്റുള്ളവരുടെ അവസ്ഥ അറിഞ്ഞ് പെരുമാറാൻ ആളുകള്‍ ഇനി എന്ന് പഠിക്കുമെന്നും താരം ചോദിക്കുന്നു.

Related posts