തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ്!

പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 64 വയസായിരുന്നു.1957 ഒക്ടോബര്‍ 20ന് എം എൻ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ ജനിച്ചു. ഏറ്റുമാനൂര്‍ ഗവൺമെന്റ് ഹൈസ്കൂളിലും കുറവിലങ്ങാട് ദേവമാതാ കോളേജിൽ നിന്നുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം പിന്നീട് ഫാര്‍മസിയിൽ ഡിപ്ലോമയും കരസ്ഥമാക്കി.

Mammootty and Mohanlal pens emotional notes following demise of Dennis  Joseph - CINEMA - CINE NEWS | Kerala Kaumudi Online

ജോഷിയുമായൊന്നിച്ച് നിരവധി ചിത്രങ്ങള്‍ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. 1985ൽ ജേസി സംവിധാനം ചെയ്ത ഈറൻ സന്ധ്യയ്ക്ക് എന്ന ചിത്രത്തിന് തിരക്കഥ എഴുതിയാണ് സിനിമാ രംഗത്തേക്ക് എത്തിയത്. മോഹന്‍ലാലിനെ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ത്തിയ രാജാവിന്റെ മകൻ, മമ്മൂട്ടിയുടെ തിരിച്ചുവരവിന് കാരണമായ ന്യൂഡൽഹി എന്നീ ചിത്രങ്ങളും അദ്ദേഹത്തിന്റെ തൂലികയിൽ നിന്നുമുണ്ടായത്.

Scriptwriter and director Dennis Joseph passes away

രാജാവിന്റെ മകൻ, ന്യൂഡൽഹി, ഭൂമിയിലെ രാജാക്കന്മാര്‍, നിറക്കൂട്ട്, നായര്‍ സാബ്, ആകാശദൂത്, കോട്ടയം കുഞ്ഞച്ചന്‍, മനു അങ്കിൾ, പാളയം, കിഴക്കൻ പത്രോസ്, മഹാനഗരം, എഫ്ഐആര്‍, ഗാന്ധര്‍വം തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്. അഞ്ച് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അഥര്‍വം, മനു അങ്കിൾ, അപ്പു, തുടര്‍ക്കഥ, അഗ്രജൻ എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങൾ. ഏറ്റവുമൊടുവിൽ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയാണ് അദ്ദേഹം അവസാനമായി തിരക്കഥയെഴുതിയ ചിത്രം. പിന്നീട്, അദ്ദേഹം സജീവ സിനിമാ രംഗത്തുനിന്നും പിന്മാറിയിരുന്നു. ലീനയാണ് ഭാര്യ എലിസബത്ത്, റോസി, ജോസ് എന്നിവരാണ് മക്കള്‍

 

 

Related posts