മറ്റുള്ളവരെ ഇംപ്രസ് ചെയ്യുന്നതിനുവേണ്ടിയല്ല നിങ്ങള്‍ ജീവിക്കേണ്ടത്! വൈറലായി ദീപ തോമസിന്റെ വാക്കുകൾ!

കരിക്ക് വെബ് സീരിസിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ദീപ തോമസ്. മോഡല്‍ രംഗത്ത് സജീവമായിരുന്ന താരം വൈറസ് എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനില്‍ എത്തി. പിന്നീട് ഹോം എന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസിയുടെ നായികയായും താരം തിളങ്ങി. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ദീപ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്.

ഇപ്പോളിതാ, താരത്തിന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് ആണ് ചര്‍ച്ചയാവുന്നത്. എന്തൊക്കെ വന്നാലും ആളുകള്‍ നമ്മെ ജഡ്ജ് ചെയ്യുമെന്നും മറ്റുള്ളവരെയല്ല സ്വയം ഇംപ്രസ് ചെയ്യാനായാണ് ജീവിക്കേണ്ടത് എന്നാണ് ദീപ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഒപ്പം തന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. നടി അനാര്‍ക്കലി മരക്കാര്‍ എടുത്ത ചിത്രമാണ് ദീപ പങ്കുവച്ചിരിക്കുന്നത്.

എങ്ങനെയൊക്കെയായാലും, എന്തൊക്കെയായും ഏറ്റവും അവസാനം ഏതു വിധേനയും ആളുകള്‍ നിങ്ങളെ ജഡ്ജ് ചെയ്യും. അതുകൊണ്ട് മറ്റുള്ളവരെ ഇംപ്രസ് ചെയ്യുന്നതിനുവേണ്ടിയല്ല നിങ്ങള്‍ ജീവിക്കേണ്ടത്. നിങ്ങളെ സ്വയം ഇംപ്രസ് ചെയ്യാന്‍ വേണ്ടി ജീവിക്കൂ, എന്നാണ് ദീപ തോമസ് കുറിച്ചത്.

Related posts