മീനാക്ഷിയും ഡെയ്‌നും പ്രണയത്തിലോ?

ഹാസ്യനടനായി മാറിയ ആങ്കർ ഡെയ്ൻ ഡേവിസ് തനതായ ആങ്കറിംഗ് ശൈലിയിലൂടെ മലയാള ടെലി പ്രേക്ഷകരുടെ പ്രിയങ്കരനായി. ശക്തമായ ആരാധകവൃന്ദം ഈ യുവതാരം ആസ്വദിക്കുന്നു; അദ്ദേഹത്തിന്റെ നർമ്മബോധത്തിനും വ്യത്യസ്തമായ കഥകൾക്കും അർഹമായ ബഹുമതികൾ.
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം, ജനപ്രിയ ഗെയിം ഷോയായ ‘ഉടൻ പണം ‘ എന്ന പുതിയ സീസണുമായി ഡെയ്ൻ വീണ്ടും മലയാള ടിവിയിലേക്ക് എത്തിയിരുന്നു . ആങ്കറിംഗ് മുതൽ ഇൻഡോർ മാത്രം ഷൂട്ടുകൾ വരെ, ഷോയുടെ ‘3.0’ പതിപ്പ് ടീമിനും പ്രേക്ഷകർക്കും ഒരു പുതിയ അനുഭവമാണ്, ഡെയ്ൻ തന്റെ ആങ്കറിംഗ് സ്റ്റിന്റിനെക്കുറിച്ചും ഷോയിലെ വ്യത്യസ്ത അവതാരങ്ങളെക്കുറിച്ചും കോ-ഹോസ്റ്റ് മീനാക്ഷിയെക്കുറിച്ചും ഡെയ്ൻ വാചാലനായിരുന്നു.

എന്നാൽ ഇവർ തമ്മിൽ പ്രണയത്തിലാണെന്ന അഭ്യുഹങ്ങൾ കുറച്ചു നാളുകളായിട്ട് പരന്നിരുന്നു.ഈയടുത്തു മീനാക്ഷിയുടേയും ഡെയ്ന്റേയും മാതാപിതാക്കൾ ഉടൻ പണത്തിൽ എത്തിയിരുന്നു . ഇവരോട് ഈ രസകരമായ ചോദ്യം എടിഎം ചോദിച്ചിരുന്നു. എടിഎമ്മിനും പ്രേക്ഷകർക്കും ചില കാര്യങ്ങൾ അറിയാനുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് പ്രണയത്തെ കുറിച്ച് ആരാഞ്ഞത്. ഡെയ്ൻ ഡേവിസും മീനാക്ഷിയും രഹസ്യമായി പ്രണയത്തിലാണോ എന്നായിരുന്നു ചോദ്യം. എന്നാൽ ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണെന്നായിരുന്നു താരങ്ങളുടെ മറുപടി. രണ്ടു പേരോടും പ്രണയത്തെ കുറിച്ച് ചോദിച്ചെങ്കിലും സുഹൃത്തുക്കളാണെന്നാണ് ഇവർ പറഞ്ഞത്. ഇരുവരുടേയും കുടുംബാംഗങ്ങൾ ഷോയിൽ എത്തിയതോടെ എടിഎം സസ്പെൻസ് പൊളിക്കുകയായിരുന്നു. മീനാക്ഷിയും ഡെയ്നും അടുത്ത സുഹൃത്തുക്കൾ തന്നെയാണ്. പല അഭിമുഖത്തിലും ഇരുവരും സൗഹൃദത്തെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുമുണ്ട്.

Related posts