ഡെയിൻ ഡേവിസ് കോമഡി സർക്കസ് റിയാലിറ്റി ഷോയിലൂടെ മലയാളത്തിൽ ശ്രദ്ധേയനായ താരമാണ്. ഡെയിന്റെ ജീവിതത്തിലെ വലിയ ഒരു വഴിത്തിരിവ് ആയിരുന്നു കോമഡി സർക്കസ്സിൽ ഒന്നാം സ്ഥാനം നേടിയത്. കൂടാതെ യുവജനങ്ങൾക്കിടയിൽ ഡെയിന്റെ ചില ഡയലോഗുകളും തരംഗമായി മാറി. എന്നാൽ ഡെയിൻ അവതാരകനായി മാറുന്നത് നായികാ നായകൻ ഷോയിലൂടെ ആണ്.ഡെയിൻ ഇപ്പോൾ മിനിസ്‌ക്രീനിൽ എത്തുന്നത് ഉടൻ പണം 3.0 യിലൂടെയാണ്.
ഡെയിനോടൊപ്പം ഈ പരിപാടി അവതരിപ്പിക്കുന്നത്ക്കുന്നത് നായികാ നായകനിൽ മത്സരാർത്ഥിയായി എത്തിയ മീനാക്ഷി രവീന്ദ്രൻ ആണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഏറെ പ്രേക്ഷകരുടെ ഇഷ്ട പരിപാടി ആയി ഈ ഷോ മാറിയിരിന്നു. ഉടൻ പണത്തിൽ ഡെയിനും മീനാക്ഷിയും മലയാളത്തിലെ ശ്രദ്ധേയമായ ചില കഥാപാത്രങ്ങളെ പുനരാവിഷ്കരിച്ചാണ് എത്താറുള്ളത്.ഇത് പ്രേക്ഷകരുടെ ഇഷ്ടവും പ്രശംസയും പിടിച്ചു പറ്റാൻ ഇടയാക്കി.
ചില കാരണങ്ങളാൽ ഡെയിൻ അടുത്തിടെ ഷോയിൽ നിന്നു വിട്ടു നിന്നിരുന്നു.മീനാക്ഷി ഒറ്റക്കായിരുന്നു ഈ സമയത്ത് ഷോ അവതരിപ്പിച്ചിരുന്നത്. മീനാക്ഷിക്കൊപ്പം ഇടക്ക് ഡി ഫോർ ഡാൻസ് താരം കുക്കുവും കൂടി. അതേസമയം ഡെയിൻ വീണ്ടും ഷോയിൽ തിരിച്ചെത്തിയിരുന്നു. ഉടൻ പണം 3.0 എന്ന ഷോ നൂറ് എപ്പിസോഡ് എന്ന് പറഞ്ഞു തുടങ്ങി യ ഒരു പ്രോഗ്രാം ആയിരുന്നു എന്ന് വനിതയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ ഡെയിൻ പറഞ്ഞിരുന്നു. എന്നാൽ മികച്ച സ്വീകരണം പരിപാടിക്ക് ലഭിച്ചതോടെ കൂടുതൽ എപ്പിസോഡുകൾ ഉടൻ പണത്തിന്റേതായി വന്നു.