ഡെയിൻ ഡേവിസ് മലയാളികൾക്ക് ഏറെ പ്രീയപ്പെട്ട താരമാണ്. ഡെയിൻ മലയാളി മനസ്സിൽ ഇടം നേടുന്നത് കോമഡി റിയാലിറ്റി ഷോകളിലൂടെയാണ്. കോമഡി ഷോകളിലൂടെ രംഗത്തെത്തി ഇപ്പോൾ താരം ബിഗ്‌സ്‌ക്രീനിലും ഇടംനേടിക്കഴിഞ്ഞു. അവതാരകനായി വന്ന് മലയാളികളെ കുടുകുട ചിരിപ്പിച്ച് മലയാളി മനസിൽ ഇടം നേടുകയായിരുന്നു താരം. കാമുകി, പ്രേതം 2, കുട്ടൻപിള്ളയുടെ ശിവരാത്രി എന്നീ ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. തന്റെ ആദ്യ ലക്ഷ്യം സിനിമയായിരുന്നു എന്നും നടനാവുന്നതിനൊപ്പം മറ്റൊരാഗ്രഹം കൂടി ഉണ്ടായിരുന്നു എന്നും താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഉടൻ പണം മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പ്രോഗ്രാം ആണ്. ഈ പരിപാടി ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ മനസ്സ് കീഴടക്കി സൂപ്പർഹിറ്റായി മാറുകയായിരുന്നു. മൂന്നാമത്തെ സീസൺ ആരംഭിച്ചത് ആദ്യ രണ്ട് സീസണുകളും വൻ വിജയമായതിനെ തുടർന്നാണ്. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ് ഉടൻ പണം 3.0 ൽ ഡെയിനും മീനാക്ഷിയും തമ്മിലുള്ള കോംബോ.
ഇവരുടെ ഒരു ഫോട്ടോ ഷൂട്ട് കുറച്ചു മാസങ്ങൾക്ക് മുമ്പ് വൈറൽ ആയിരുന്നു. വൈറലായത് ഇരുവരും പ്രണയാർദ്രമായി നിൽക്കുന്ന ചിത്രങ്ങളായിരുന്നു. ഇതിന് പിന്നാലെ ഇവർ തമ്മിൽ യഥാർത്ഥത്തിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാൽ അത് ഇരുവരും സമ്മതിച്ചു തന്നിരുന്നില്ല. ഇരുവരും നല്ല സുഹൃത്തുക്കൾ മാത്രമാണ് എന്നായിരുന്നു പറഞ്ഞത്. എന്നാൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്
ക്ഷേത്ര നടയിൽ വച്ച് മംഗല്യ ഹാരം ചാർത്തി നിൽക്കുന്ന ചിത്രങ്ങളാണ്. നിരവധിപ്പേരാണ് ആശംസകളുമായെത്തുന്നത്. ഒടുവിൽ കളിച്ചു കളിച്ചു കളി കാര്യമായി അല്ലേ എന്നാണ് ചിലരുടെ കമെന്റുകൾ. എന്നാൽ ഇത് വെറും ഫോട്ടോഷൂട്ട് മാത്രമാണെന്നാണ് റിപ്പോർട്ട്.