അരുണിന്റെ ദർശന ഇനി “മിന്നൽ മുരളി”ക്കൊപ്പം!

ഹൃദയം എന്ന വിനീത് ശ്രീനിവാസൻ ചിത്രമാണ് സോഷ്യൽ മീഡിയിൽ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം. വലിയൊരു ഇടവേളയ്ക്ക് ശേഷം പുറത്ത് വരുന്ന വിനീത് ശ്രീനിവാസൻ സംവിധനം ചെയ്ത ചിത്രമാണ് ഹൃദയം. പ്രണവ് മോഹൻലാൽ കല്യാണി പ്രിയദരശൻ ദർശന രാജേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രത്തിന്റെ റിലീസിന് മുൻപ് പുറത്ത് വന്ന ദര്‍ശനാ എന്ന ഗാനം തന്നെ സൂപ്പർ ഹിറ്റായി മാറിയിരുന്നു. പാട്ടില്‍ ‘ദര്‍ശന’ എന്ന പേര് ഹൈലൈറ്റ് ചെയ്തത് പോലെ ദര്‍ശന സിനിമയിലും സ്‌കോര്‍ ചെയ്തു. ഒരു പക്ഷേ മിന്നല്‍ മുരളിക്ക് ശേഷം മലയാളി പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്ന സിനിമ ഹൃദയമാകാം. 2021 ഡിസംബറില്‍ പുറത്തിറങ്ങിയ മിന്നല്‍ മുരളി ഇന്ത്യയാകെ വിജയമായിരുന്നു.

Darshana Rajendran: In the past decade, it has become easier for actors to  get opportunities | Malayalam Movie News - Times of India

ഇപ്പോഴിതാ മറ്റൊരു സന്തോഷ വാര്‍ത്ത വെളിപ്പെടുത്തിയിരിക്കുകയാണ് ദര്‍ശന രാജേന്ദ്രന്‍. ബേസില്‍-ടൊവിനോ ജനപ്രിയകോമ്പോയ്‌ക്കൊപ്പം ഒന്നിക്കാന്‍ പോവുകയാണ് ദര്‍ശന. ദര്‍ശന തന്നെയാണ് ഇക്കാര്യം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയത്. ബേസിലും ടൊവിനോയും വീണ്ടും ഒന്നിക്കുന്ന പേരിടാത്ത ചിത്രം തന്റെ പുതിയ പ്രോജക്ടുകളിലൊന്നാണ് എന്നാണ് ദര്‍ശന പറഞ്ഞത്. ചിത്രത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

Tovino Thomas And Basil Joseph On The Making Of Minnal Murali | Film  Companion

നിവിന്‍ പോളി നായകനാകുന്ന തുറമുഖമാണ് ദര്‍ശനയുടെ റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം. ഒമിക്രോണ്‍ ഭീഷണിയെ തുടര്‍ന്ന് തുറമുഖത്തിന്റെ റിലീസ് മാറ്റിവെച്ചിരുന്നു. ആമസോണിന്റെ ഹിന്ദി സീരിസാണ് മറ്റൊരു പ്രോജക്ട്. ആഷിക് അബു സംവിധാനം ചെയ്ത’നാരദനാ’ണ് ടൊവിനോയുടെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ഒമിക്രോണ്‍ ഭീഷണിയെ തുടര്‍ന്ന് ഈ ചിത്രത്തിന്റെ റിലീസും മാറ്റിവെച്ചിരുന്നു. കീര്‍ത്തി സുരേഷ് നായികയായെത്തുന്ന ‘വാശി’യാണ് മറ്റൊരു ചിത്രം. കഴിഞ്ഞ 20 തിന് വാശിയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു.

Related posts