പ്രണയിക്കുന്ന കാലത്ത് ഒരുപാട് ഓർമകളുണ്ട്. അതൊന്നും ഇപ്പോൾ പുറത്ത് പറയാൻ സാധിയ്ക്കുകയില്ല! കുക്കു പറയുന്നു!

മലയാളികൾക്ക് ഏറെ പ്രയപ്പെട്ട താരമാണ് കുക്കു അഥവാ സുഹൈദ് കുക്കു. ഡി ഫോർ ഡാൻസ് എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഡാൻസറായാണ് കുക്കു. ഉടൻ പണം എന്ന പരിപാടിയിൽ അവതാരകനായും ഇപ്പോൾ താരം എത്തുന്നുണ്ട്. ദീപ പോളാണ് കുക്കുവിന്റെ ഭാര്യ. ഇവരുടെ വിവാഹത്തിന് പിന്നാലെ ഇന്റർ റിലീജിയസ് മാര്യേജ് ആണോ, നിങ്ങളെ വീട്ടിൽ കയറ്റുമോ തുടങ്ങിയ സംശയങ്ങൾ ചോദിച്ച് നിരവധി പേർ രംഗത്ത് എത്തിയിരുന്നു. ഇവർ പങ്കുവെയ്ക്കുന്ന വിശേഷങ്ങളൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്.

 

ഇപ്പോഴിതാ പ്രണയ കാലത്തെ രസകരമായ ഓർമ്മ പങ്കുവച്ച് എത്തിയിരിക്കുകയാണ് കുക്കുവും ദീപയും. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരങ്ങൾ മനസ് തുറന്നത്. വാക്കുകൾ, പ്രണയിക്കുന്ന കാലത്ത് ഒരുപാട് ഓർമകളുണ്ട്. അതൊന്നും ഇപ്പോൾ പുറത്ത് പറയാൻ സാധിയ്ക്കുകയില്ല. അതേസമയം പ്രണയ കാലത്തെക്കാൾ ഞാൻ ഏറ്റവും അധികം ആസ്വദിയ്ക്കുന്നത് വിവാഹം ചെയ്ത ശേഷമാണ്. കാരണം, ദീപയ്ക്കൊപ്പം സ്വാതന്ത്രത്തോടെ നടക്കാൻ ഇപ്പോഴാണ് സാധിക്കുന്നത്. പണ്ട് ആരെങ്കിലും കണ്ടാലോ എന്ന ഭയത്തിൽ ഞങ്ങൾ അത്രയ്ക്ക് അധികം പ്രണയം ആസ്വദിച്ചിരുന്നില്ല. ദീപയെ കാണാൻ ഒളിച്ചും പാത്തും പോകുന്നതായിരുന്നു രസം. അതും നോമ്പ് എടുത്തിട്ട്. ഒരുമിച്ച് നോമ്പ് തുറക്കാനായിരുന്നു പ്ലാൻ. പക്ഷെ അതൊരു കഥന കഥയായിപ്പോയി . നോമ്പ് കാലത്ത് ഒരുമിച്ച് ഒരു നോമ്പ് തുറക്കാം എന്ന പ്ലാനിൽ ദീപയും നോമ്പ് എടുക്കുകയായിരുന്നു. ഞാൻ നോമ്പ് എടുത്ത് അവളെ കാണാൻ പോയി. കെ എസ് ആർ ടി സി ബസ്സിലിരുന്ന് ഒരുമിച്ച് നോമ്പ് തുറക്കാനായിരുന്നു തങ്ങളുടെ പ്ലാൻ.

പക്ഷെ ബസ്സിൽ കയറുന്നത് വരെ ആരും കുക്കുവിനെ തിരിച്ചറിയാനും പാടില്ലായിരുന്നു, അന്ന് ഡി ഫോർ ഡാൻസ് കഴിഞ്ഞ് നിൽക്കുന്ന സമയമായിരുന്നു. അങ്ങനെ ദീപ മുന്നിലത്തെ ഡോറിലൂടെയും കുക്കു പിന്നിലത്തെ ഡോറിലൂടെയും ബസ്സിൽ കയറി. പക്ഷെ ബസ്സിൽ ഭയങ്കര തിരക്കായിരുന്നു. ഒരുമിച്ച് ഇരിക്കാൻ പോയിട്ട്, നിൽക്കാൻ കൂടെ പറ്റാത്ത അവസ്ഥയായിരുന്നു. ഇതോടെ പ്ലാനിൽ ചെറിയ മാറ്റം വരുത്താൻ തീരുമാനിച്ചു. എങ്കിൽ പിന്നെ അടുത്ത സ്റ്റോപ്പിൽ ബസ്സ് ഇറങ്ങിയിട്ട് തിരക്കില്ലാത്ത ബസ്സിൽ കയറാം എന്ന് ഞങ്ങൾ മെസേജ് അയച്ചു. അടുത്ത സ്റ്റോപ്പ് എത്തുന്നതിന് മുൻപ് ബസ്സ് ഒന്ന് സ്ലോ ആയപ്പോൾ കുക്കു ചാടി ഇറങ്ങി. പക്ഷെ അപ്പോൾ ദീപ ഇറങ്ങിയില്ല. ബസ്സ് ആ സ്റ്റോപ്പിൽ നിർത്താതെ പോവുകയായിരുന്നു. എന്ത് ചെയ്യണം എന്ന് അറിയാതെ കുക്കുവും നിന്ന ഇടത്ത് തന്നെ നിന്നു. ഇനി എന്ത് ചെയ്യണമെന്ന് ആലോചിക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു കുക്കു. നീ ഏതെങ്കിലും ബൈക്കിലോ ഓട്ടോയിലോ കയറി അടുത്ത സ്‌റ്റോപ്പിലേക്ക് വായെന്നും താൻ അവിടെയിറങ്ങാമെന്നും ദീപ പറഞ്ഞു. പക്ഷെ പരിചയമില്ലാത്തവരുടെ ബൈക്കിൽ കയറാൻ കുക്കുവിന് പേടിയായിരുന്നു. എങ്കിലും പിന്നാലെ വന്നൊരു ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കുക്കു അടുത്ത സ്‌റ്റോപ്പിൽ എത്തുകയായിരുന്നു. പിന്നീട് തിരക്കില്ലാത്ത ബസ്സിൽ കയറി വെള്ളം കുടിച്ച് തങ്ങൾ നോമ്പ് തുറന്നു

Related posts