വനത്തിനുള്ളിലൂടെ സൈക്കിൾ സഫാരി ചെയ്യാൻ ആഗ്രഹമുണ്ടോ എന്നാൽ ഇങ്ങോട്ടേക്ക് പോന്നോളൂ!

വന ഭംഗി ആസ്വദിച്ചു കൊണ്ട് ഒരു സൈക്കിൾ യാത്ര എന്ന ആശയം മുൻനിർത്തി ആസാമിലെ മനസ് നാഷണൽ പാർക്കാണ് വിനോദ സഞ്ചാരികൾക്ക് സൈക്കിൾ സവാരിക്കായി തുറന്നു കൊടുത്തിരിക്കുന്നത് . ഇന്ത്യയിൽ ആദ്യമായാണ് ഒരു നാഷണൽ പാർക്ക് വിനോദ സഞ്ചാരികൾക്ക് സൈക്കിൾ സവാരിക്കായി തുറന്നു കൊടുക്കുന്നത് . 12 സൈക്കിളുകൾ ആയിരിക്കും ആദ്യ ഘട്ടത്തിൽ വിനോദ സഞ്ചാരികൾക്ക് ലഭ്യമാകുന്നത് . കാടിന്റെ മനോഹാരിത ആസ്വദിച്ചു കൊണ്ട് ഓഫ് ട്രാക്കിലൂടെ ഒരു സവാരി ഇതിലൂടെ വിനോദ സഞ്ചാരികൾക്ക് ലഭിക്കുന്നു .

കോവിഡ് 19 നെ തുടർന്നുണ്ടായ ലോക്ക് ഡൗണിനു ശേഷം ഈ മേഖലയിലേക്ക് വരുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടായിരുന്നു . ഈ പ്രശ്നം പരിഹരിച്ചു കൂടുതൽ വിനോദ സഞ്ചാരികളെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിനാണ് ഇത്തരം ഒരു ആശയം മുന്നോട്ടു വച്ചത് എന്ന് പാർക്ക് കൺസർവേറ്റർ അമൽ ശർമ പറഞ്ഞു . മുൻ കാലങ്ങളിൽ രാത്രി സഫാരികൾ ഉണ്ടായിരുന്ന ഈ പാർക്കിൽ പിന്നീട് സുപ്രീം കോടതി വിധിയെ തുടർന്ന് അത് നിർത്തി വെക്കേണ്ടതായി വന്നു .

2837 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന കടുവ സംരക്ഷണ കേന്ദ്രമായ മനസ് നാഷണൽ പാർക്ക് യുനെസ്‌കോ പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. കോവിഡ് 19 നെ തുടർന്ന് 2020 മാർച്ച് 2 നു അടച്ച പാർക്ക് 2020 ഒക്ടോബർ 2 ന് ആണ് വിനോദ സഞ്ചാരികൾക്കായി തുറന്നു കൊടുത്തത് . മനസ് നാഷണൽ പാർക്കിനെ സംരക്ഷിക്കുന്നതിൽ ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിലിന്റെ (ബി ടി സി) കീഴിൽ നാട്ടുകാരും നിർണായക പങ്കു വഹിക്കുന്നുണ്ട് എന്ന് മനസ് അലാകേഷ് ദാസിലെ റേഞ്ചർ ഓഫ് ബൻസാരി റേഞ്ച് പറഞ്ഞു .ജനപ്രിയ ടൂറിസ്റ്റ് ഹോട്സ്പോട്ടുകളായ ഷില്ലോങ് ഭൂട്ടാൻ മുതലായവ കോവിഡ് 19 മൂലം അടച്ചിട്ടിരിക്കുന്നത് കൊണ്ട് വിനോദ സഞ്ചാരികൾ സമീപ പ്രദേശങ്ങൾ സന്ദർശിക്കാൻ കൂടുതൽ താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രവണത പാർക്ക് സന്ദർശിക്കാൻ വരുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുന്നുണ്ട്. തന്മൂലം ജനുവരിയിൽ പാർക്കിലേക്ക് പ്രവേശിക്കാവുന്ന വാഹനങ്ങളുടെ എണ്ണം 175 ആയി കുറക്കേണ്ടി വന്നു .

2020 ലോക ജനതയ്ക്ക് പരീക്ഷണ കാലം ആയിരുന്നെങ്കിലും മനസ് നാഷണൽ പാർക്കിനും അതിൻറെ സംരക്ഷണ പ്രവർത്തനങ്ങൾക്കും വളരെ നല്ല കാലം ആയിരുന്നു എന്ന് ആണ് മനസ് ടൈഗർ റിസർവിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫിസർ ധരണി ധാർ ബോറോ പറഞ്ഞു. പാർക്കിന്റെ പ്രവർത്തനങ്ങളെ മുൻ നിർത്തി ഗ്ലോബൽ കൺസർവേഷൻ എക്സലൻസ് അവാർഡ് ലഭിച്ചു . കൂടാതെ മനസ് നാഷണൽ പാർക്കും ഭൂട്ടാനിലെ റോയൽ മനസും ചേർന്ന് ഗ്ലോബൽ ടൈഗർ ഫോറം എന്ന അവാർഡ് പങ്കിട്ടെടിത്തു .

Related posts