മനസ്സിലാക്കിയില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാനുള്ള മാന്യത കാട്ടണം! കൈലാഷിനു എതിരെയുള്ള സൈബർ ആക്രമണത്തിൽ പ്രതികരിച്ച് സഹതാരങ്ങൾ.

സമൂഹമാധ്യമങ്ങളിലൂടെ ആക്രമണം നേരിടേണ്ടി വരുന്ന സംഭവങ്ങൾ ഇന്ന് നമ്മുടെ നാട്ടിൽ സാധാരണമായി മാറിയിരിക്കുവാണ്. ഈ മോശം അനുഭവങ്ങൾ പല താരങ്ങളും നേരിട്ടുണ്ട്. ഇപ്പോഴിതാ നടൻ കൈലാഷിനു നേരെയാണ് സോഷ്യൽ മീഡിയ മോശമായ രീതിയിൽ ആക്രമണം അഴിച്ചു വിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം മിഷന്‍ സി എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു. കൈലാഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആയിരുന്നു റിലീസ് ചെയ്തത്. ഇതോടെയായിരുന്നു അദ്ദേഹത്തിന് നേരെ സൈബർ ആക്രമണം തുടങ്ങിയത്. ഇതിനെതിരെ ചിത്രത്തിന്റെ സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ രംഗത്തെത്തിയിരുന്നു. താരത്തിന് പിന്തുണയുമായി സഹതാരങ്ങളും എത്തിയിരിക്കുവാണ്‌ ഇപ്പോൾ. മിഷൻ സി എന്ന ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചാണ് ഇവര്‍ കൈലാഷിനു പിന്തുണ പ്രഖ്യാപിച്ചത്. സംവിധായകന്‍ അരുണ്‍ഗോപി, മാര്‍ത്താണ്ഡന്‍ നടന്മാരായ അപ്പാനി ശരത്, നന്ദന്‍ ഉണ്ണി എന്നിവരാണ് പിന്തുണയുമായി രംഗത്തുവന്നത്.

മിഷന്‍ സി എന്ന സിനിമയുടെ കമ്മെന്റുകളില്‍ കുറച്ചു പേരെങ്കിലും വളരെ മോശമായാണ് കമെന്റുകള്‍ ഇട്ടിരിക്കുന്നത്. കൈലാഷ് എന്ന നടനെ അദ്ദേഹത്തിന്റെ തുടക്കക്കാലം മുതല്‍ എനിക്കറിയാം. ഇത്രേയതികം കളിയാക്കലുകള്‍ അനുഭവിച്ച ഒരു നടന്‍ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. പക്ഷെ അയാള്‍ ചെയ്യുന്ന നല്ല ചിത്രങ്ങള്‍ നമ്മള്‍ അംഗീകരിക്കണം. ഇന്നും ഒരുപാട് ചിത്രങ്ങളുടെ ഭാഗമാണ് കൈലാഷ്. സിനിമാക്കകത്തു ഏതൊരാവശ്യം പറഞ്ഞാലും സാമ്പത്തിക ലാഭം പോലും നോക്കാതെ ഏതൊരു പുതിയ സംവിധായകനും നേരിട്ട് സമീപിക്കാവുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് കൈലാഷ്. ദയവു ചെയ്ത് ഒരു സംരഭം, അത് കണ്ടിട്ടെങ്കിലും അഭിപ്രായം പറയാന്‍ ശ്രമിക്കുക, വിനോദ് ഗുരുവായൂര്‍ പറഞ്ഞു.

പ്രിയപ്പെട്ട കൈലാഷിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ സന്തോഷത്തോടെ അഭിമാനത്തോടെ പങ്കുവെക്കുന്നു. പലര്‍ക്കും ഇതൊക്കെ നേരമ്പോക്കുകള്‍ ആകും അടച്ചിട്ട മുറിയിലിരുന്നു മറ്റൊരാളെ മുറിപ്പെടുത്താന്‍ പാകത്തില്‍ വാക്കുകള്‍ വെറുതെ സോഷ്യല്‍ മീഡിയയിലെഴുതി വിട്ടാല്‍ ഒരു ദിവസം ആ ചീഞ്ഞ മനോരോഗ മനസ്സിന് ആശ്വാസം കിട്ടുമായിരിക്കും. അതിനപ്പുറമാണ് സിനിമ എന്നത് പലര്‍ക്കും. മനസിലാക്കേണ്ട ഉപദ്രവിക്കാതിരിക്കാനുള്ള മാന്യത കാട്ടണം. അപേക്ഷയാണ്, എന്നാണ് അരുണ്‍ ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്. കളിയാക്കുന്നവര്‍ ജീവിതകാലം മുഴുവന്‍ അതു തുടര്‍ന്നുകൊണ്ടേയിരിക്കും അവര്‍ക്ക് അതു മാത്രമെ അറിയു.കൈലാഷ് പ്രേക്ഷകരുടെ സപ്പോര്‍ട്ടുള്ള മികച്ച കലാകാരനാണ് നീ പൊളിക്കു മുത്തേ എന്നാണു ജി മാര്‍ത്താണ്ഡന്‍ പറയുന്നത്.

Related posts