ബാക്ടീരിയ അണുബാധ മൂലമുണ്ടാകുന്ന കൺപോളകളുടെ പുറം ഭാഗത്ത് ഉണ്ടാകുന്ന പഴുപ്പ് നിറഞ്ഞ ഒരു ചെറിയ കുരുവാണ്കൺകുരു. വൈദ്യശാസ്ത്രപരമായി പറഞ്ഞാൽ ഇതിനെ ഹോർഡിയോലം എന്ന് വിളിക്കുന്നു. വളരെ സാധാരണമായി ഈ പ്രശ്നം വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പ്രകൃതിദത്ത പരിഹാരങ്ങൾ ഉപയോഗിച്ച് ചികിത്സിക്കാവുന്നതാണ്.
സാധാരണയായി, ഒരാഴ്ച മുതൽ 10 ദിവസത്തിനുള്ളിൽ ഒരു കണ്ണിൽക്കുരു സ്വയം പരിഹരിക്കപ്പെടും. എന്നിരുന്നാലും, ഇതിന്റെ വേദന കുറയ്ക്കാനും കൺകുരു വേഗം മാറാനും സഹായിക്കുന്ന വീട്ടുവൈദ്യങ്ങൾ ഇതാ:
1. ചൂട് പിടിക്കാം
വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ കണ്ണിൽക്കുരു ചികിത്സിക്കുന്നതിനുള്ള ഏറ്റവും പഴക്കമേറിയതും ഫലപ്രദവുമായ മാർഗ്ഗമാണ് ചൂട് പിടിക്കുക എന്നത്. പഴുപ്പും എണ്ണയും അലിയിച്ച് ചർമ്മ സുഷിരങ്ങൾ തുറക്കാൻ ഇത് സഹായിക്കുന്നു. കൂടാതെ, ഇത് സ്വാഭാവികമായും പഴുപ്പ് കളയാനും ഫലപ്രദമാണ്.
വൃത്തിയുള്ള ഒരു തുണി എടുത്ത് ചെറുചൂടുള്ള വെള്ളത്തിൽ മുക്കിവയ്ക്കുക. അധികമുള്ള വെള്ളം പിഴിഞ്ഞ് കളയുക, തുടർന്ന് കുരു ഉള്ള ഭാഗത്ത് നനഞ്ഞ തുണി ഇടുക. തുണി ചർമ്മം പൊള്ളുന്ന തരത്തിലുള്ള ചൂടുള്ളതല്ല എന്ന് ഉറപ്പുവരുത്തുക, പകരം ചർമ്മത്തിന് സുഖവും ഊഷ്മളതയും അനുഭവപ്പെടണം. കുരു ഇല്ലാതാകുന്നതുവരെ നിങ്ങൾക്ക് ഇത് ദിവസത്തിൽ മൂന്നോ നാലോ തവണ ചെയ്യാം.
വീക്കം തടയാൻ സഹായിക്കുന്ന ഗുണങ്ങളാൽ സമ്പന്നമാണ് ചായ. ഒരു ടീ ബാഗ് ഉപയോഗിച്ച് ചൂട് പിടിക്കുന്നത് കണ്ണിൽക്കുരു മൂലമുണ്ടാകുന്ന വീക്കം, പഴുപ്പ്, വേദന എന്നിവ കുറയ്ക്കും. ഇതിനായി ഒരു ടീ ബാഗ് ഒരു ചൂടുള്ള കപ്പ് വെള്ളത്തിൽ മുക്കുക. ഇത് ഒരു മിനിറ്റ് നേരം കുതിർത്ത ശേഷം അത് പുറത്തെടുത്ത് അൽപ്പം തണുപ്പിക്കാൻ കാത്തിരിക്കുക. ചൂട് സഹിക്കാവുന്ന തരത്തിലാകുമ്പോൾ, കണ്ണിൽക്കുരു ബാധിച്ച കൺപോളകൾക്ക് മുകളിൽ ഇത് അഞ്ച് മിനിറ്റ് നേരം വയ്ക്കുക. ഓരോ തവണ ചെയ്യുന്നതിനും ഒരു പുതിയ ടീ ബാഗ് ഉപയോഗിക്കുക.3. മസാജ്
4. കൺപോളകൾ വൃത്തിയാക്കുക
കൺപോളകൾ വൃത്തിയാക്കുന്നത് ബാക്ടീരിയകളെ നീക്കംചെയ്യാനും രോഗശാന്തി വേഗത്തിലാക്കുവാനും സഹായിക്കുന്നു. ഉപ്പുവെള്ളം അല്ലെങ്കിൽ മിതമായ സോപ്പ് ലായനി ഉപയോഗിച്ച് നിങ്ങളുടെ കൺപോള വൃത്തിയാക്കാം. ടിയർ ഫ്രീ ബേബി ഷാംപൂവും വെള്ളവും ചേർത്ത് വീട്ടിൽ തന്നെ ഒരു മിതമായ സോപ്പ് ലായനിയും തയ്യാറാക്കാം. ഈ ലായനി ഉപയോഗിച്ച് നിങ്ങൾ കൺപോളകൾ തുടച്ച ശേഷം, വൃത്തിയുള്ള തുണി അല്ലെങ്കിൽ പുതിയ ടിഷ്യു ഉപയോഗിച്ച് കണ്ണുകൾ തുടയ്ക്കുക. എന്നാൽ, ഈ ലായനികൾ കണ്ണിലേക്ക് തളിക്കുകയോ ഉള്ളിലേക്ക് പോവുകയോ ചെയ്യരുത്.
കൺകുരു ഉള്ളപ്പോൾ മസ്കാര, കൺമഷി അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള മേക്കപ്പ് കണ്ണിന്റെ ഭാഗത്ത് പ്രയോഗിക്കുന്നത് കണ്ണിൽ കൂടുതൽ പ്രകോപനം ഉണ്ടാക്കുകയും അണുബാധയെ മറ്റ് കണ്ണിലേക്ക് പടർത്തുകയും ചെയ്യും. നിങ്ങളുടെ കൺകുരു ഇല്ലാതായതിനു ശേഷം വീണ്ടും, ഈ മേക്കപ്പ് സാധനങ്ങൾ വീണ്ടും ഉപയോഗിക്കുന്നതിന് മുമ്പ് ഏതെങ്കിലും ബാക്ടീരിയകളോ അണുക്കളോ ഒഴിവാക്കാൻ നിങ്ങളുടെ എല്ലാ മേക്കപ്പ് ബ്രഷുകളും വൃത്തിയായി കഴുകുക.
6. മരുന്നുകൾ
കൺകുരു ചികിത്സിക്കാൻ കണ്ണിന്റെ ഭാഗത്ത് പുരട്ടാവുന്ന ആന്റിബയോട്ടിക് തൈലങ്ങൾ ഉപയോഗിക്കാം. വേദനയും വീക്കവും ഒഴിവാക്കാൻ നിങ്ങൾക്ക് നോൺസ്റ്ററോയ്ഡൽ ആന്റി ഇൻഫ്ലമേറ്ററി മരുന്നുകൾ (ഇബുപ്രോഫെൻ, പാരസെറ്റമോൾ പോലുള്ളവ) കഴിക്കാം. എന്നിരുന്നാലും, നിങ്ങളുടെ കണ്ണിലെ കുരു നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഒരു നേത്രരോഗവിദഗ്ദ്ധനെ സമീപിക്കണം.