ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് എന്തെന്നാൽ ബ്രിട്ടന്‍ സ്വദേശിയായ യുവതി ട്വിറ്ററില്‍ പങ്കുവെച്ച ഒരു കത്താണ്. അയല്‍വാസികള്‍ നല്‍കിയ കത്ത് വായിച്ച് താന്‍ അപമാനിതയായെന്ന് യുവതി പറയുന്നു. പങ്കാളിയുമായി സെക്സില്‍ ഏര്‍പ്പെട്ടതിന് തൊട്ടടുത്ത ദിവസം രാവിലെയാണ് യുവതിയെ തേടി അയല്‍വാസികളുടെ കത്ത് എത്തുന്നത്.കത്തിന്റെ ചിത്രവും യുവതി പങ്കുവെച്ചിട്ടുണ്ട്. കത്തെഴുതാന്‍ അയല്‍വാസികള്‍ക്കുണ്ടായ കാരണം ചിരിപ്പിക്കുന്നതാണെങ്കിലും അവര്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ തന്നെ അസ്വസ്ഥയാക്കിയെന്ന് യുവതി പറയുന്നു.
‘സെക്സിനിടയില്‍ പന്നിയെ പോലെ നിലവിളിക്കുന്നത് നിര്‍ത്തൂ, ഞങ്ങള്‍ക്കത് അസ്വസ്ഥയുണ്ടാക്കുന്നു’ എന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. രസകരമായ കുറിപ്പുമായാണ് യുവതി കത്ത് ട്വിറ്ററില്‍ പങ്കുവെച്ചത്.ഏറ്റവും മനോഹരമായ ശബ്ദമാണെന്നായിരുന്നു താന്‍ കരുതിയത് എന്നാണ് കത്തിനൊപ്പമുള്ള കുറിപ്പ്. ട്വിറ്ററില്‍ ഇതിനകം 21,000 ലൈക്കുകളും ആയിരത്തിന് മുകളില്‍ റീട്വീറ്റുകളുമാണ് ട്വീറ്റിന് ലഭിച്ചിരിക്കുന്നത്.അസൂയാലുക്കളായ അയല്‍വാസികള്‍ ഉണ്ടായാല്‍ ഇങ്ങനെയിരിക്കുമെന്നാണ് പലരും പറയുന്നത്. കൂടുതല്‍ പേരും യുവതിക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. അയല്‍വാസികള്‍ അല്‍പ്പം മാന്യത കാണിക്കണമായിരുന്നുവെന്ന് പലരും പറയുന്നു.
എന്നാല്‍ പലരും പിന്തുണ നല്‍കിയെങ്കിലും കത്ത് അല്‍പ്പം അസ്വസ്ഥയുണ്ടാക്കുന്നുവെന്നാണ് യുവതി പറയുന്നത്. ആദ്യം തമാശയായിട്ടാണ് കണ്ടതെങ്കിലും കത്തിലെ വാക്കുകള്‍ തന്നെ അല്‍പ്പം വേദനിപ്പിച്ചെന്ന് യുവതി പറയുന്നു. അയല്‍വാസികള്‍ അല്‍പ്പം കൂടി മയപ്പെടുത്തി പറഞ്ഞിരുന്നെങ്കില്‍ ആശ്വാസമുണ്ടാകുമായിരുന്നുവെന്നും യുവതി.അയല്‍വാസികള്‍ക്ക് കാമസൂത്ര പുസ്തകം വായിക്കാന്‍ നല്‍കൂ എന്നാണ് ഒരാള്‍ യുവതിയെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞിരിക്കുന്നത്. കത്തില്‍ ആവശ്യത്തിന് തിരുത്തലുകള്‍ വരുത്തി എഴുതിയവര്‍ക്ക് തന്നെ തിരിച്ച് അയക്കണമെന്നാണ് വേറൊരാള്‍ പറയുന്നത്.