യുവപ്രേഷകരുടെ ഏറ്റവും പ്രിയങ്കരനായ നടനാണ് മോഹൻലാൽ. മോഹൻലാലിനെ പോലെ ലാലിന്റെ കുടുംബവും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്, മോഹൻലാലിന് പുറമെ മകൻ പ്രണവും ഇപ്പോൾ സിനിമയിലേക്ക് എത്തിച്ചേർന്നിരിക്കുന്നയാണ്, എന്നാൽ മകൾ വിസ്മയ അഭിനയത്തിലേക്ക് എത്തിയിട്ടില്ല, സിനിമയിൽ സജീവമല്ലെങ്കിലും വിസ്മയ സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ്, മിക്കപ്പോഴും താരപുത്രീ ഫിറ്റ്നസ്സിന്റെ ചിത്രങ്ങളും വിഡിയോയുമാണ് പങ്കുവെക്കുന്നത്, അച്ഛനെ പോലെ തന്നെ മകളും അഭ്യാസത്തിൽ ഒട്ടും പിന്നിലല്ല എന്ന് നിരവധി പേർ പറഞ്ഞിട്ടുണ്ട്, കഴിഞ്ഞ ദിവസം വിസമയ തന്റെ വണ്ണം കുറച്ചതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
ഏറെ നാളത്തെ പരിശ്രമത്തിനൊടുവില്‍ 22 കിലോയാണ് ആയോധനകലാ പരിശീലനം കൊണ്ട് വിസ്മയ കുറച്ചത്, ഇപ്പോൾ ഇതാ വിസ്മയ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ അസഭ്യവര്‍ഷവും അശ്ലീല കമന്റുകളും. വിസ്മയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെക്കുറിച്ച് വന്ന വാര്‍ത്തകള്‍ക്ക് താഴെയും സമാനമായ കമന്റുകളുണ്ട്. തടി കുറക്കുന്നതിന് മുന്‍പും ശേഷവുമുള്ള ചില ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു വിസ്മയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഇതിന് പിന്നാലെയാണ് ശരീരഭാഗങ്ങളെക്കുറിച്ചും ഒപ്പമുള്ള പരിശീലകനെക്കുറിച്ചും തികച്ചും മോശം കമന്റുകളായി നിരവധി പേര്‍ എത്തിയത്.
എത്ര കിലോ കുറച്ചാലും കാര്യമില്ല, അതിനിവള്‍ പെണ്ണാണോ, സെക്‌സ് ടൂറിസത്തിന് പോയാല്‍ തടി കുറഞ്ഞോളും എന്നു തുടങ്ങി സ്ത്രീവിരുദ്ധവും അശ്ലീലവുമായ കമന്റുകളും ഇക്കൂട്ടത്തിലുണ്ട്. ജിമിട്ടന്റെ മകളല്ലേ എന്നു ചോദിച്ചുകൊണ്ട് മോഹന്‍ലാലിനെ ബന്ധപ്പെടുത്തിയും കമന്റുകളുണ്ട്. ബോഡി ഷെയ്മിംഗ് കമന്റുകളും വന്നിരിക്കുകയാണ് നേരത്തെ അനശ്വര രാജന്‍, അനിഘ ബാബു തുടങ്ങിയ യുവനടിമാരുടെ ചിത്രത്തിന് താഴയേയും ഇതുപോലെയുള്ള കമന്റുകൾ വ്യാപകമായി ഉയർന്നിരുന്നു