സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ദിവസവും നിരവധിപേർക്കാണ് കോവിഡ് ബാധ സ്ഥിതീകരിക്കുന്നത്. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കുവാൻ സംസ്ഥാന സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇപ്പോഴിതാ നടന് മമ്മൂട്ടിയുടെ ശബ്ദത്തിലുള്ള കൊവിഡ് സന്ദേശമാണ് തരംഗമായിരിക്കുന്നത്. ക്ഷമയാണ് ഏറ്റവും വലിയ ആയുധമെന്നും ചെറിയതെറ്റുകള്‍ ശത്രുവിന് വലിയ അവസരങ്ങള്‍ നല്‍കുമെന്നും താരം ഓര്‍മ്മിപ്പിക്കുന്നു.വിശ്രമമില്ലാതെ പരിശ്രമിക്കുന്ന കൊവിഡ് മുന്നണി പോരാളികള്‍ക്ക് വേണ്ടി ഓരോ നിര്‍ദ്ദേശങ്ങളും അനുസരിക്കാമെന്നും മമ്മൂട്ടി പറയുന്നു. ഇത് നിശബ്ദതയല്ല,തയ്യാറെടുപ്പിന്റെ ശബ്ദമാണ്. അടച്ചുപൂട്ടലിലൂടെ മാത്രമേതുടച്ചുമാറ്റാനാകൂ കൊറോണയെ.
വിശ്രമം ഇല്ലാതെ പരിശ്രമിക്കുന്നയോദ്ധാക്കള്ക്ക് വേണ്ടി നമുക്ക് വേണ്ടി അനുസരിക്കാം ഓരോ നിര്‍ദേശവും. ചെറിയതെറ്റുകള്‍ ശത്രുവിന് വലിയ അവസരങ്ങള്‍ നല്‍കും. ഈ യുദ്ധത്തില്‍ ക്ഷമയാണ് ഏറ്റവും വലിയ ആയുധം മമ്മൂട്ടിയുടെ വാക്കുകള്‍ മമ്മൂട്ടിയുടെ കോവിഡ് സന്ദേശം ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയി കഴിഞ്ഞു. സിനിമ മേഖലയില്‍ നിന്നുംപുറത്തുമുള്ള നിരവധിപേരാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.