സമീറ സനീഷ് മലയാള സിനിമയിലെ വസ്ത്രാലങ്കാര മേഖലയിൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ മുൻനിരയിൽ എത്തിയ വ്യക്തിയാണ്. സമീറയ്ക്ക് ഇതിനോടകം വസ്ത്രാലങ്കാരത്തിന് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ സമീറ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിക്ക് വസ്ത്രങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവെക്കുകയാണ്.
മമ്മൂക്ക എത്ര മോശം ഡ്രസ്സ് ഇട്ടാലും ഒരു സമ്പന്നനായ വ്യക്തിയെ പോലെ തോന്നിക്കുമെന്ന് സമീറ പറയുന്നു. അതുകൊണ്ട് തന്നെ മമ്മൂക്കക്ക് അത്തരം കഥാപാത്രങ്ങൾക്ക് വേണ്ടി ഡിസൈൻ ചെയ്യുമ്പോൾ വളരെ ഡൾ ആക്കിയിട്ടാണ് വസ്ത്രങ്ങൾ കൊടുക്കാറുള്ളത് എന്നും സമീറ പറഞ്ഞു. വളരെ സോഫ്റ്റ് ആയ മെറ്റീരിയൽ ആണ് മമ്മൂക്കയ്ക്ക് കൂടുതൽ ഇഷ്ടം എന്നും സമീറ പറഞ്ഞു. മമ്മൂക്ക ബ്രാൻഡഡ് വസ്ത്രങ്ങൾ മാത്രമേ ധരിക്കാറുള്ളൂ എന്നാണ് കേട്ടതെങ്കിൽ അദ്ദേഹത്തിന് അങ്ങനെയൊരു പിടിവാശിയുമില്ല.
ഒരവസരത്തിൽ മമ്മൂക്കയ്ക്ക് മീറ്ററിന് 60 രൂപ വിലയുള്ള തുണിയിൽ ഷർട്ട് തയ്ച്ചുകൊടുത്തിട്ടുണ്ട്. എന്നാൽ മറ്റ് പല നടൻമാരും പ്രത്യേകം ബ്രാൻഡുകൾ വേണമെന്ന് പറയാറുണ്ടെന്നും സമീറ പറഞ്ഞു. സമീറ സനീഷ് സിനിമയിലേക്ക് എത്തിയത് 2009ൽ കേരള കഫെ എന്ന ചിത്രത്തിൽ വസ്ത്രാലങ്കാരം ചെയ്താണ്. സമീറ മമ്മൂട്ടി ചിത്രങ്ങളായ ഡാഡി കൂൾ, ബെസ്റ്റ് ആക്ടർ, പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റ്, ഇമ്മാനുവൽ, കസബ, പുത്തൻ പണം എന്നീ ചിത്രങ്ങൾക്കും നിരവധി മറ്റ് ചിത്രങ്ങൾക്കും വേണ്ടി വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്.