ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ഞെട്ടിതരിപ്പിച്ച ജസ്പ്രീത് ബുംറ, കൃത്യതയാർന്ന യോർക്കർ, ഇൻ സ്വിംഗിംഗ് ഡെലിവറികളിൽ മികച്ച പ്രാവീണ്യമുള്ള താരമാണ് . മണിക്കൂറിൽ 140–145 കിലോമീറ്റർ (87–90 മൈൽ) വേഗതയിൽ പന്തെറിയുന്ന ബുമ്ര ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ബൗളർമാരിൽ ഒരാളാണ്.ഇപ്പോഴിതാ ബാറ്റിംഗിലും തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. ഓസ്ട്രേലിയ എ ടീമിനെതിരായ സന്നാഹ മത്സരത്തിലാണ് ഇന്ത്യ എയ്ക്കായി ബുംറ അസാമാന്യ ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചത്.

57 പന്തുകൾ നേരിട്ട ബുംറ, 55 റൺസുമായി പുറത്താകാതെ നിന്നു. ആറു ഫോറും രണ്ടു സിക്സും ഉൾപ്പെടുന്നതാണ് ബുംറയുടെ ഇന്നിംഗ്സ്. ബുംറയുടെ കന്നി ഫസ്റ്റ് ക്ലാസ് അർധ സെഞ്ചുറിയായിരുന്നു ഇത്.മത്സരം പൂർത്തിയാക്കിയ എത്തിയ ബുംറയ്ക്ക് ഡ്രസിംഗ് റൂമിൽ ടീം ഇന്ത്യ ആദരമർപ്പിച്ചിരുന്നു. ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു കൊണ്ടാണ് സഹതാരങ്ങൾ ബുംറയ്ക്ക് ആദരം നൽകിയത്.

ബുംറയുടെ അസാമാന്യ ബാറ്റിംഗ് പ്രകടനത്തിന് ആരാധകരും ആദരമർപ്പിച്ചു.പത്താം വിക്കറ്റിൽ മുഹമ്മദ് സിറാജിനെ കൂട്ടുപിടിച്ച് ബുമ്ര കൂട്ടിച്ചേർത്ത 71 റൺസാണ് ഇന്ത്യൻ ഇന്നിംഗ്സിലെ ഉയർന്ന കൂട്ടുകെട്ട്. സിറാജ് 34 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 22 റൺസെടുത്ത് പുറത്തായി. വർഷങ്ങൾക്കുമുമ്പ് ന്യൂസിലൻഡിനെതിരായ ഗ്ലെൻ മഗ്രാത്തിന്റെ അർധസെഞ്ച്വറിയുമായി പലരും ഈ പ്രകടനത്തെ ബന്ധിപ്പിച്ചു