ഹാസ്യതാരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി രാഷ്ട്രീയത്തിലേക്കോ ?

Dharmajan-Bolgatty..

മലയാളീ പ്രേഷകരുടെ പ്രിയപ്പെട്ട ഹാസ്യ നടനാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി.ടെലിവിഷന്‍ പരിപാടികളിലെ ഹാസ്യകഥാപാത്രങ്ങളിലൂടെയാണ്  ധര്‍മ്മജന്‍ പ്രശസ്തനാവുന്നത്. രമേശ് പിഷാരടിക്കൊപ്പം  നിരവധി സ്‌റ്റേജ് ഷോകള്‍ ചെയ്തിട്ടുണ്ട്. 2010ല്‍ പുറത്തിറങ്ങിയ പാപ്പി അപ്പച്ച എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് ഓര്‍ഡിനറി, മൈ ബോസ്, സൗണ്ട് തോമ, അരികില്‍ ഒരാള്‍, പ്രേതം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനിയിച്ചു.

dharmajan.new
dharmajan.new

ഇപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും ഇടം പിടിച്ചിരിക്കുകയാണ്.കോഴിക്കോട് ബാലുശ്ശേരി നിയോജക മണ്ടലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ധര്‍മ്മജന്‍ മത്സരിച്ചേക്കും. ധര്‍മജനെ മണ്ഡലത്തിലേക്ക് പരിഗണിക്കുന്നു എന്നാണ് വിവരം. അതേസമയം പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ താന്‍ മത്സരിക്കുമെന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും വ്യക്തമാക്കി. അതേസമയം ഇത് സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും താരം വ്യക്തമാക്കി.

dharmajan.image
dharmajan.image

സ്ഥാനാര്‍ത്ഥിയാകുമെന്നുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ ബാലുശ്ശേരിയില്‍ വിവിധ പരിപാടികളില്‍ കഴിഞ്ഞ ദിവസം ധര്‍മ്മജന്‍ പങ്കെടുത്തിരുന്നു. കലാരംഗത്തും പൊതുരംഗത്തുമുളള നിരവധി പേരെ സന്ദര്‍ശിക്കുകയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അതേസമയം, ഇപ്പോള്‍ ലീഗിന്റെ പക്കലുള്ള സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ ധര്‍മജന്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന സൂചന. സി.പി.എം. സ്ഥാനാര്‍ഥി പുരുഷന്‍ കടലുണ്ടി 15,000ത്തിലധികം വോട്ടുകള്‍ക്കാണ് കഴിഞ്ഞ തവണ ജയിച്ചത്.

Related posts