ദീർഘനാളുകൾക്ക് ശേഷം സംസ്ഥാനത്തെ കോളേജുകൾ വീണ്ടും സജീവമാകുന്നു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ആയിട്ടാണ് ക്ലാസുകൾ നടന്നുകൊണ്ടിരുന്നത്. ഫെബ്രുവരി 15 നു ഒന്നാം വര്‍ഷ ബിരുദ റഗുലര്‍ ക്ലാസുകള്‍ ആരംഭിക്കുകയും 27 ന് അവസാനിക്കുകയും ചെയ്യും.മാർച്ച് 1 മുതൽ മാർച്ച് 16 വരെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ റെഗുലര്‍ ക്ലാസുകളും മാർച്ച് 17 മുതൽ മാർച്ച് 30 വരെ മൂന്നാം വർഷ ബിരുദ വിദ്യാര്‍ഥികളുടെ റെഗുലര്‍ ക്ലാസുകളും നടത്തപ്പെടും. മാത്രമല്ല എല്ലാ വിഷയത്തിലെയും പി. ജി വിദ്യാർത്ഥികൾക്കും റഗുലർ ക്ലാസുകൾ നടക്കും.
റെഗുലർ ക്ലാസുകൾ ഇല്ലാത്ത ബിരുദ വിഭാഗത്തിലെ ബാച്ചുകൾക്ക് ഓൺലൈൻ ക്ലാസുകൾ നടത്തണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിൽ വ്യക്തമാക്കുന്നു. ഇപ്പോൾ ക്ലാസുകൾ നടന്നുകൊണ്ടിരിക്കുന്ന ബിരുദ ഫൈനൽ സെമെസ്റ്ററുകാരുടെ ക്ലാസുകൾ പെട്ടന്ന് തന്നെ പൂർത്തിയാക്കേണ്ടതുണ്ട്.