ആ സമയത്തെല്ലാം അവിടെ മുഴുവന്‍ വെള്ള വസ്ത്രവും ധരിച്ച ഒരാള്‍ നടക്കുന്നത് കാണാമായിരുന്നു! കോൾഡ് കേസ് സെറ്റിലെ അനുഭവങ്ങൾ പങ്കുവച്ച് പൃഥ്വിരാജ്!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ്. മലയാളികൾക്ക് മാത്രമല്ല തമിഴ് ഹിന്ദി തുടങ്ങിയ ഭാഷകളിലും പൃഥ്വിയ്ക്ക് ആരാധകർ ഏറെയാണ്. നന്ദനം എന്ന മലയാള ചിത്രത്തിലൂടെയാണ് പൃഥ്വി മലയാളികൾക്ക് പ്രിയങ്കരനായി മാറിയത്. പുതിയ സംവിധായകർക്ക് അവസരം നൽകുന്നതിൽ മുൻപന്തിയിലാണ് പൃഥിയുടെ സ്ഥാനം. മലയാള സിനിമയിൽ പുതിയ കഥാരീതികളും ടെക്നോളജികളും പൃഥ്വിരാജ് ചിത്രങ്ങളിൽ ഇപ്പോൾ സ്ഥിരമാണ്. നടൻ എന്നതിലുപരി നിർമ്മാതാവും സംവിധായകനും കൂടിയാണ് താരം. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ കോള്‍ഡ് കേസിലെ രസകരമായ അനുഭവം പങ്കുവയ്ക്കുകയാണ് താരം.

Cold Case trailer: Prithviraj Sukumaran struggles to get to 'brilliant  killer' in this crime thriller, watch - Hindustan Times

പാരാ നോര്‍മല്‍ ആക്ടിവിറ്റീസ് പ്രമേയമായി വരുന്ന ചിത്രങ്ങളില്‍ അഭിനയിച്ചവരും മറ്റു അണിയറ പ്രവര്‍ത്തകരും ഷൂട്ടിംഗ് സമയത്തുണ്ടായ വിചിത്രമായ ഉത്തരം കിട്ടാത്ത ചില സംഭവങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇത്തരത്തിലുള്ള എന്തെങ്കിലും അനുഭവങ്ങള്‍ കോള്‍ഡ് കേസ് ഷൂട്ടിംഗ് സമയത്തുണ്ടായോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പൃഥ്വിരാജ്.‘കോള്‍ഡ് കേസില്‍ രാത്രിയില്‍ ഒരുപാട് ഷൂട്ടുകള്‍ ഉണ്ടായിരുന്നു. ആ സമയത്തെല്ലാം അവിടെ മുഴുവന്‍ വെള്ള വസ്ത്രവും ധരിച്ച ഒരാള്‍ നടക്കുന്നത് കാണാമായിരുന്നു. ഇതിന്റെ നിര്‍മ്മാതാവ് ആന്റോ ജോസഫ് ആയിരുന്നു അത്. മൂപ്പര് ഫുള്‍ ടൈം വൈറ്റാണ്, താന്‍ പ്രേതങ്ങളില്‍ വിശ്വാസമില്ലാത്തയാളാണെന്നും പൃഥ്വിരാജ് പറഞ്ഞു. ഞാന്‍ അന്ധവിശ്വാസമുള്ളയാളല്ല. അതുപോലെ തന്നെ സൂപ്പര്‍ നാച്ചുറല്‍ കാര്യങ്ങളിലും പാരാ നോര്‍മല്‍ ആക്ടിവിറ്റികളിലും വിശ്വാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Malayalam Movies: Latest News, Timelines, Photos, Videos

അതേസമയം അത്തരം കഥകള്‍ വായിക്കാനും സിനിമ കാണാനും തനിക്ക് ഇഷ്ടമാണെന്നും അവയെല്ലാം നന്നായി ആസ്വദിക്കാറുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. ഒരിടവേളക്ക് ശേഷം പൃഥ്വിരാജ് പൊലീസ് യൂണിഫോമിലെത്തുന്ന ചിത്രമാണ് കോള്‍ഡ് കേസ്. ആമസോണ്‍ പ്രൈമിലൂടെ ജൂണ്‍ 30 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറും ടീസറും പുറത്തിറങ്ങിയിരുന്നു. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ഛായാഗ്രാഹകനായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്. അരുവി ഫെയിം അഥിതി ബാലനാണ് ചിത്രത്തിലെ നായിക. അതിഥിയുടെ രണ്ടാമത്തെ മലയാള ചിത്രമാണിത്. പ്ലാന്‍ ജെ സിനിമയുടെ ബാനറില്‍ ജോമോന്‍ ടി. ജോണ്‍, ഷമീര്‍ മുഹമ്മദ്, ആന്റോ ജോസഫ് ഫിലിം കമ്പനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. നേരത്തെ ആന്റോ ജോസഫ് നിര്‍മ്മിച്ച മാലിക് എന്ന ചിത്രവും ഒ.ടി.ടി. റിലീസ് ആയിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

 

Related posts