ചെടികളുടെ പരിപാലനത്തിന് ചകിരിച്ചോറ് വളരെ വേഗത്തിൽ ഇങ്ങനെ തയ്യാറാക്കാം

Fam

നമ്മളിൽ ഒട്ടുമിക്ക വ്യക്തികളും കൃഷി ചെയ്യാൻ ഇഷ്‌ടപ്പെടുന്നവരാണ് അതുകൊണ്ട് തന്നെ മിക്ക വീടുകളിലും സ്ഥലപരിമിതി ഉണ്ടെങ്കില്‍ പോലും ടെറസിലും മറ്റുമായി കൃഷി ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. കൃഷി ചെയ്യുമ്പോൾ  നമ്മള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നം വേണ്ടത്ര വിളവ് അല്ലെങ്കില്‍ നമ്മള്‍ കഷ്ടപ്പെടുന്നത് ഫലം നമുക്ക് ലഭിക്കുന്നില്ല എന്നതാണ്. അതിനു പ്രധാന കാരണം നമ്മള്‍ നടുന്ന രീതി, ഉപയോഗിക്കുന്ന വളം എന്നിലയാണ്. ഗ്രോ ബാഗിലാക്കി ടെറസിനു മുകളിലും മുറ്റത്തുമായി വളര്‍ത്തിയെടുക്കുന്ന പച്ചക്കറികളും ചെടികളും പെട്ടെന്ന് വളര്‍ന്നു വരുന്നതിനു സഹായിക്കുന്ന ഒന്നാണ് ചകിരിച്ചോറ് ഇത് ഇട്ടു കൊടുത്താല്‍ വളരെ പെട്ടെന്ന് തന്നെ ചെടി മണ്ണില്‍ പിടിക്കുന്നു.

mas3
mas3

ചകിരിച്ചോര്‍ തയ്യാറാക്കുന്നതിനായി ആദ്യം തേങ്ങ പൊതിച്ച ചകിരി രണ്ടു മൂന്നു ദിവസത്തോളം വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക.ഒരു മൂന്നു ദിവസം എങ്കിലും ഇത് വെള്ളത്തില്‍ വെള്ളത്തില്‍ കുതിര്‍ന്ന് കിടക്കണം. അതിനു ശേഷം ഓരോന്നായി എടുത്ത് വീതമെടുത്ത് അതിന്റെ രണ്ട് അറ്റവും വെട്ടിമാറ്റുക. അതിനു ശേഷം ചകിരിയില്‍ നിന്നും ചോറ് വളരെ എളുപ്പത്തില്‍ തന്നെ പിടിച്ച്‌ എടുക്കാവുന്നതാണ്. നനഞ്ഞതു കൊണ്ട് അധികം ബലം പ്രയോഗിക്കാതെ തന്നെ വളരെ എളുപ്പം ചകിരിച്ചോറ് പറിച്ച്‌ എടുക്കാവുന്നതാണ്. പിന്നീട് ഇത് വെള്ളത്തിലിട്ട് നന്നായി കഴുകിയെടുക്കണം. ചകിരിയില്‍ ഉണ്ടാവുന്ന കറ കളയാന്‍ ആണ് ഇങ്ങനെ വെള്ളത്തിലിട്ട് വൃത്തിയാക്കി എടുക്കുന്നത്. രണ്ടു മൂന്നു തവണ കഴുകിയ ശേഷം മാത്രമേ ചകിരിച്ചോര്‍ എടുക്കാന്‍ പാടുള്ളൂ.

Chakrichor
Chakrichor

കാരണം ചകിരിച്ചോറ് ഈ കറയോടു കൂടി നമ്മുടെ ഉപയോഗ യോഗ്യമാക്കുകയാണെങ്കില്‍ അത് ചെടിയുടെ വളര്‍ച്ചയെ സാരമായി തന്നെ ബാധിക്കുന്നു. അതുകൊണ്ട് ഇവ കഴുകിയ ശേഷം മാത്രം എടുക്കാന്‍ പാടുള്ളൂ. ഇത് പൊടിച്ചെടുക്കുന്നതിനായി മിക്‌സിയുടെ ജാറിലിട്ട് ഒന്ന് അടിച്ചു കൊടുത്താല്‍ മതി. നല്ല പൊടിയായി കിട്ടും പിന്നീട് ഗ്രോബാഗുകളുടെ അടിയില്‍ വിതറിയ ശേഷം നടുകയാണെങ്കില്‍ ചെടി പെട്ടെന്ന് തന്നെ വളരുന്നു. വീട്ടില്‍ കൃഷി ചെയ്യുന്ന വീട്ടമ്മമാര്‍ക്ക് ഏറെ ഉപകാരപ്രദവും വളരെ എളുപ്പം തയ്യാറക്കാവുന്നതുമായ ഒരു വളമാണ് ചകിരിച്ചോറ്.

Related posts