തെസ്നി ഖാൻ ഹാസ്യ നടിമാരിൽ ഏറെ ശ്രദ്ധേയയാണ്. ഇപ്പോൾ കോമഡി വേഷങ്ങളിൽ മാത്രമല്ല സഹതാരമായും അഭിനയിക്കുന്നുണ്ട്. തെസ്നി ഖാൻ സ്റ്റേജ് ഷോകളിലൂടെയും ഹാസ്യ പരിപാടികളിലൂടെയുമാണ് പ്രശസ്തയാവുന്നത്. നടി വെള്ളിത്തിരയിലേക്ക് ചുവട് വയ്ക്കുന്നത് 1998 ൽ ഇറങ്ങിയ ഡെയ്‌സി എന്ന സിനിമലൂടെയാണ്. തെസ്നി മലയാള സിനിമയിലെ മിക്ക സൂപ്പർ സ്റ്റാറുകൾക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. തെസ്നി ഖാൻ തന്റെ ജീവിതത്തെപ്പറ്റി മനസ്സ് തുറന്നത് എം ജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാമിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു.
വിവാഹം കഴിക്കാൻ ഇനി താൽപ്പര്യമില്ല. ജീവിതത്തിൽ എല്ലാവർക്കും അബദ്ധങ്ങൾ പറ്റാറുണ്ട്. അത് പോലെ എനിക്ക് പറ്റിയൊരു അബദ്ധമായിരുന്നു വിവാഹം. കുടിപ്പോയാൽ 2 മാസം. വിവാഹമെന്ന് പറഞ്ഞാൽ സംരക്ഷണവും ആവശ്യമാണ്. അതാണ് കെട്ടുന്നയാളിൽ നിന്നും നമ്മൾ പ്രതീക്ഷിക്കുന്നത്. അല്ലാതെ അവൾ എന്ത് വേണേലും ആയിക്കോട്ടെ എന്ന മട്ടിലാണെങ്കിൽ പിന്നെന്തിനാണ് വിവാഹം, 15 വർഷം മുൻപായിരുന്നു അത്. വളരെ സിംപിളായാണ് വിവാഹം നടത്തിയത്. എന്നെ നോക്കില്ല, സംരക്ഷണമില്ല, ഒന്നും നോക്കുന്നില്ല അങ്ങനെയായിരുന്നു ആൾ പേരിന് മാത്രം ഒരു ഭർത്താവ്-തെസ്നി പറഞ്ഞു.
വിവാഹ ശേഷം കുടുംബത്തിനൊപ്പം സന്തുഷ്ടമായി കഴിയാനായിരുന്നു ആഗ്രഹിച്ചത്. പുള്ളിയുടെ സുഹൃത്തുക്കൾ തന്നെയായിരുന്നു കലാജീവിതത്തിലേക്ക് തിരിച്ച് വരുന്നതിനെക്കുറിച്ച് പറഞ്ഞത്. ഇപ്പോൾ നല്ല സന്തോഷമുണ്ട്. സ്വന്തമായൊരു ഫ്ളാറ്റ് വാങ്ങണം എന്നുണ്ടായിരുന്നു. അത് സ്വന്തമാക്കി. മരണം വരെ അച്ചനെ നോക്കി. ഇനി അമ്മയെ നോക്കുക എന്നും താരം കൂട്ടിച്ചേർത്തു.