അപരിചിതമായ നമ്പറിൽ നിന്നുള്ള വിഡിയോ കോളുകൾ സൂക്ഷിക്കുക. പിന്നിൽ ഇങ്ങനെ ഒരു അപകടം ഉണ്ടാകാം! പ്രേക്ഷക ശ്രദ്ധ നേടി അനീഷിന്റെ വാക്കുകൾ!

സാമൂഹിക മാധ്യമങ്ങളിലൂടെ പലതരത്തിലുള്ള തട്ടിപ്പുകളും നടക്കുന്നത് നാം ദിനംപ്രതി കാണുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വീഡിയോ കാൾ വഴിയുള്ള ഭീഷണികളാണ് കൂടുതലായും നടക്കുന്നത്. സാധാരണക്കാർ മുതൽ പ്രശസ്തരായ വ്യക്തികൾ വരെ ഇതിൽ ഇരയായിട്ടുണ്ട്. ഇപ്പോള്‍ തന്റെ സഹപ്രവര്‍ത്തകന് ഇത്തരത്തില്‍ നേരിടേണ്ടി വന്ന ഒരു ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് പ്രശസ്ത സിനിമ സീരിയൽ താരം അനീഷ് രവി. ഫേസ്ബുക്ക് ലൈവില്‍ എത്തിയാണ് നടന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഫോണില്‍ സേവ് ചെയ്യാത്ത ഒരു നമ്പറില്‍ നിന്നാണ് ആര്‍ട്ട് ഡയറക്ടര്‍ കൂടിയായ അനിലിന് വിഡിയോ കോള്‍ വരുന്നത്. കോള്‍ എടുത്തപ്പോള്‍ ഒരു പെണ്‍കുട്ടി സംസാരിക്കുന്നു. പിന്നീട് അവര്‍ സ്വയം വസ്ത്രം മാറ്റുകയാണ്. ഉടന്‍ കോള്‍ കട്ട് ചെയ്‌തെങ്കിലും പിന്നീട് ഇതിന്റെ സ്‌ക്രീന്‍ റെക്കോര്‍ഡും മറ്റ് വിഡിയോകളും എഡിറ്റ് ചെയ്ത് കയറ്റിയ ശേഷം ഒരു വിഡിയോ അയച്ചുതരികയായിരുന്നു.

11,500 രൂപ കൊടുത്തില്ലെങ്കില്‍ ഇത് യൂട്യൂബില്‍ അപ്പ് ചെയ്യും എന്നാണ് ഭീഷണി. ഇത്തരം ഭീഷണിക്ക് ഇരയായ ഒട്ടേറെ പേര്‍ സിനിമാമേഖലയില്‍ തന്നെയുണ്ടെന്ന് താരം വ്യക്തമാക്കുന്നു. ദയവായി അറിയാത്ത നമ്പറുകളില്‍ നിന്നും വരുന്ന വിഡിയോ കോള്‍ എടുക്കരുതെന്ന് അഭ്യര്‍ഥിച്ച്‌ കൊണ്ടാണ് അദ്ദേഹം വിഡിയോ അവസാനിപ്പിക്കുന്നത്.

Related posts