ആറ്റംബോംബുമായി നോളൻ വരുന്നു! ആരാധകർ ആവേശത്തിൽ!

ലോകപ്രശസ്ത സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ തന്റെ പുതിയ ചിത്രത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. പുതിയ ചിത്രത്തില്‍ നോളന്‍ പറയുന്നത് ആറ്റംബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രഞ്ജന്‍ ജെ. റോബര്‍ട്ട് ഓപ്പന്‍ഹെയ്മറിന്റെ കഥയാണ്. ഇപ്പോൾ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ടാം ലോകമഹായുദ്ധവും ആദ്യമായി ആറ്റംബോംബ് കണ്ടുപിടിച്ചതുമാണ് കഥാപശ്ചാത്തലം. കഥയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ആറ്റംബോംബ് കണ്ടെത്തിയ മാന്‍ഹാട്ടന്‍ പ്രോജക്ടിലെ പ്രധാന ശാസ്ത്രഞ്ജനായിരുന്നു ഓപ്പണ്‍ഹെയ്മര്‍. അദ്ദേഹത്തിന്റെ ജീവിതം പ്രധാന പ്രമേയാക്കിയാണ് ചിത്രമെത്തുന്നത്. നോളന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ശാസ്ത്രവും ചരിത്രവും യുദ്ധവും രാഷ്ട്രീയവുമെല്ലാം ഒന്നുച്ചേര്‍ന്നുവരുന്ന കഥാപശ്ചാത്തലത്തെ നോളന്‍ എങ്ങനെയായിരിക്കും അവതരിപ്പിക്കുകയെന്ന് നോക്കിയിരിക്കുകയാണ് സിനിമാലോകം. ഇന്‍സെപ്ഷനും ഇന്റര്‍സ്റ്റെല്ലാറും ഡണ്‍കിര്‍ക്കും ടെനറ്റുമെല്ലാമൊരുക്കിയ നോളന്‍ തല പുകയ്ക്കുന്ന ഒരു ആറ്റംബോംബുമായി തന്നെ വരുമെന്നാണ് പ്രേക്ഷകരെല്ലാം കരുതുന്നത്.

Related posts