ചിത്രയുടെ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു? ദുരൂഹതകൾ മാറാതെ ചിത്രയുടെ മരണം!

Chitra News

കഴിഞ്ഞ ദിവസം ആണ് പ്രശസ്ത സീരിയൽ താരം ചിത്രയെ മരണപ്പെട്ട നിലയിൽ ഹോട്ടൽ മുറിയിൽ കണ്ടെത്തിയത്. താരത്തിന്റെ മരണത്തിനു പിന്നാലെ ദുരൂഹതകളും ഉയർന്നു വരുകയാണ്. ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട് ചിത്രയുടെ പ്രതിശുത വരനെയും ഹോട്ടൽ ജീവനക്കാരനെയും ചുറ്റിപറ്റി അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്. വരന്‍ ഹേംനാഥിനെ പൊലീസ് ചോദ്യം ചെയ്തു. ഹേംനാഥും സംഭവ സമയത്തു ഹോട്ടലിലുണ്ടായിരുന്നു. യഥാർത്ഥ മരണകാരണം വ്യക്തമാക്കണമെങ്കിൽ പോസ്റ്റ് മാർട്ടം റിപ്പോർട്ട് ലഭിക്കണം എന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്.

ഷൂട്ടിങ്ങിന്റെ ഭാഗമായി നാല് ദിവസങ്ങൾക്ക് മുൻപാണ് ചിത്ര ഹോട്ടലിൽ മുറിയെടുത്തത്.
ഷൂട്ടിങ് കഴിഞ്ഞു ചൊവ്വാഴ്ച രാത്രി ഒരുമണിയോടെ ഹോട്ടലിൽ എത്തിയ ചിത്രയെ അഞ്ചു മണിയോടെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിക്കാന്‍ പോകുന്നുവെന്നു പറഞ്ഞു റൂമില്‍ കയറിയ ചിത്രയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്നു ഹോട്ടല്‍ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്നാണ് ഹേമന്ദിന്റെ മൊഴി.ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച്‌ റൂം തുറന്നപ്പോള്‍ ചിത്രയെ ഫാനിൽ തൂങ്ങിയ നിലയിൽ ആണ് കണ്ടതെന്നും ഹേംനാഥ്‌ പറഞ്ഞു. ചിത്ര വിഷാദ രോഗിയായിരുന്നുവെന്നും ഹേംനാഥ് പോലീസിനോട് പറഞ്ഞെന്നാണ് പുറത്ത് വരുന്ന വിവരം.

ഓഗസ്റ്റില്‍ ആയിരുന്നു ചിത്രയുടെയും ഹെംനാഥിന്റെയും വിവാഹ നിശ്ചയം നടന്നത്. എന്നാൽ വിവാഹനിശ്ചയം കഴിഞ്ഞതിനു പിന്നാലെ ഇരുവരും റജിസ്റ്റര്‍ വിവാഹം ചെയ്തതായും സൂചനയുണ്ട്. ജനുവരിയില്‍ ഇവരുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. എന്നാൽ മനശാസ്ത്രത്തില്‍ ബിരുദധാരിയായ ചിത്ര വിഷാദത്തിനു അടിമയാണെന്നു വിശ്വസിക്കുന്നില്ല എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. എന്നാൽ ഹേംനാഥുമായി ചിത്രയ്ക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്നും അന്വേഷിക്കാൻ ആണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.

Related posts