മലയാളത്തിന്റെ പ്രിയ വാനമ്ബാടിയാണ് കെ.എസ്.ചിത്ര. നിറഞ്ഞ ചിരിയോടെയാണ് മാത്രം ഗാനങ്ങള്‍ ആലപിക്കുന്ന ചിത്രയുടെ ജനനം ഒരു സംഗീത പാരമ്ബര്യമുള്ള കുടുംബത്തിലായിരുന്നു. ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും 2002ലാണ് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒരു മകള്‍ ജനിക്കുന്നത്, എന്നാൽ അധികം വൈകാതെ മകളെ ദൈവം തിരിച്ചെടുക്കുകയായിരുന്നു, മകള്‍ നന്ദനയുടെ ജന്മവാര്‍ഷിക ദിനത്തിലാണ് മലയാളത്തിന്റെ പ്രിയ ഗായിക ഹൃദയസ്പര്‍ശിയായ കുറിപ്പു പങ്കുവെച്ച് എത്തിയിരിക്കുകയാണ്,
കാലത്തിന് മുറിവുണക്കാനാകില്ലെന്നും നന്ദനയുടെ വേര്‍പാട് ദൈവത്തിന്റെ തീരുമാനവുമായിരുന്നില്ലെന്നും ചിത്ര പറയുന്നു. ‘കാലത്തിനു മുറിവുണക്കാനാകില്ല. ഇത് ദൈവത്തിന്റെ തീരുമാനവുമായിരുന്നില്ല. ഞങ്ങളുടെ നഷ്ടമെന്തെന്ന് ശരിക്കും ദൈവത്തിന് അറിയുമായിരുന്നെങ്കില്‍ നന്ദന ഇന്നും ഞങ്ങള്‍ക്കൊപ്പം ഉണ്ടാവുമായിരുന്നു. ഈ ദുഃഖം ഞങ്ങള്‍ക്കൊപ്പമുണ്ടാകും കാലം എത്ര കഴിഞ്ഞാലും. ആ വേദനയില്‍ കൂടി ഞങ്ങള്‍ കടന്നു പോകുന്നു. ഞങ്ങളെ രണ്ടു പേരെയും ദൈവം അങ്ങോട്ടു വിളിച്ചുകഴിയുമ്ബോള്‍ ഞങ്ങള്‍ മൂന്നു പേരും വീണ്ടും ഒരുമിച്ചു ചേരും. എന്റെ പ്രിയപ്പെട്ട നന്ദനയ്ക്ക് പിറന്നാള്‍ ആശംസകള്‍’- ഫെയ്സ്ബുക്കിലാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്.
വിവാഹം കഴിഞ്ഞ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് 2002ല്‍ ചിത്രയ്ക്കും ഭര്‍ത്താവ് വിജയ്ശങ്കറിനും പെണ്‍കുഞ്ഞ് ജനിക്കുന്നത്. 2011ല്‍ വിഷുവിന് ദുബായിയില്‍ നീന്തല്‍ക്കുളത്തില്‍ വീണായിരുന്നു മരണം. മരിക്കുമ്ബോള്‍ എട്ട് വയസയിരുന്നു നന്ദനയ്ക്ക്. രഞ്ജിത്ത് ചിത്രം നന്ദനം പുറത്തിറങ്ങിയതിന് ശേഷമാണ് ചിത്രയ്ക്ക് കുഞ്ഞുണ്ടാകുന്നത്. ചിത്രത്തിലെ കാര്‍മുകില്‍ വര്‍ണന്റെ എന്ന് തുടങ്ങുന്ന കൃഷ്ണഭക്തി ഗാനം മനസ്സ് നിറഞ്ഞാണ് ആലപിച്ചതെന്ന് ചിത്ര പറഞ്ഞിരുന്നു. വലിയ കൃഷ്ണഭക്തയായ ചിത്ര കുഞ്ഞിന് നന്ദന എന്ന് പേരും നല്‍കി. നന്ദനയുടെ വിയോഗത്തിന് ശേഷം ചിത്ര സംഗീത ലോകത്ത് നിന്ന് മാറി നിന്നിരുന്നു. പിന്നീട് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും സംഗീത ലോകത്ത് തിരിച്ചെത്തിയത്.